അനന്തു അജി എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ്, തന്നെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ആര്‍.എസ്.എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യ. നോക്കൂ ആ ചെറുപ്പക്കാരന്റെ ആത്മഹത്യ ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയോടുള്ള വിരോധം മൂലമല്ലെന്ന് ഉറപ്പാണ്. സ്വയം നീറിനീറിയുള്ള ജീവിതത്തെ അവസാനിപ്പിച്ചതാണെന്ന് അനന്തു അജിയുടെ അവസാന വീഡിയോയില്‍ മനസ്സിലാകും.
ചെറുപ്പക്കാരനായതിനു ശേഷം പ്രതികരിക്കാന്‍ കഴിഞ്ഞതിന്റെ ധൈര്യമായിരുന്നു ആത്മഹത്യയിലൂടെ അനന്തു പ്രകടിപ്പിച്ചത് എന്നാണ് തിരിച്ചറിയേണ്ടത്. അതിനു മുമ്പു കുട്ടിത്തവും, തുറന്നു പറച്ചിലുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭപ്പെടുത്തലുകളും അനന്തുവിനെ ഭരിച്ചിരുന്നു. അയല്‍വാസിയും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരും എന്ന സ്വാതന്ത്ര്യത്തെ ചൂഷണത്തിലേക്കും, പീഡനത്തിലേക്കും കൊണ്ടുപോവുകയാണ് ചെയ്തിരിക്കുന്നത് എന്നത് വ്യക്തം. എന്താണ് RSSല്‍ പഠിപ്പിക്കുന്നത്. എന്തിനാണ് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ ഇങ്ങനെ ഇല്ലാതാക്കിയത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. RSS സ്വയം സേവകരാകുന്നത് ഇത്തരം കളരികളില്‍ പഠിച്ചിട്ടാണ ന്നെ് വിശ്വസിക്കാനാവില്ല. RSSല്‍ പടിപ്പിക്കുന്നത്, സ്വവര്‍ഗ രതിയും, സെക്ഷ്വല്‍ ഹരാസിംഗും, ലൈംഗിക വൈകൃതങ്ങള്‍ കുട്ടികളില്‍ എങ്ങനെ തുടങ്ങാമെന്നും ആണെന്നു വിശ്വസിക്കാനാവില്ല.
എന്നാല്‍, RSS എല്ല സംഘടനയില്‍ ലൈംഗിക പീഡനത്തിനു വിധേയരായവര്‍ ഇനിയുമുണ്ടെന്ന വെളിപ്പെടുത്തല്‍ കൂടിയാണ് അനന്തു അജി എന്ന ചെറുപ്പക്കാരന്‍ അവസാനമായി പറഞ്ഞുവെച്ചത്. ആരും തുറന്നു പറയാത്തതാണ്. RSS ശാഖകളില്‍ പോകുന്നവര്‍, RSS കാരുമായി ചങ്ങാത്തമുള്ളവരെല്ലാം സൂക്ഷിക്കേണ്ടതുണ്ടെന്നും അനന്തു പറയുന്നു. ഇനിയും തുറന്നു പറച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കണം, വ്യക്തിത്വങ്ങള്‍ക്ക് കളങ്കം സംഭവിച്ച്, ജീവിതം അവസാനിപ്പിക്കാന്‍ നില്‍ക്കുന്നവരാണെന്ന്. അനന്തു അജി, അത്തരം മനുഷ്യര്‍ക്കു വഴികാട്ടിയായി പോയിരിക്കുകയാണെന്ന്. നിയമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും അടിയന്തിര ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ് അനന്തു അജിയുടെ ആത്മഹത്യ കാണിച്ചു തരുന്നത്.
അനന്തു അജിയുടെ ഷെഡ്യൂള്‍ ചെയ്തു വെച്ച ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ
“ഇന്ന് സെപ്റ്റംബര്‍ പതിനാല്. സമയം 10.26. ഞാന്‍ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാന്‍ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാന്‍ ഒരു ഇന്ററോവേര്‍ട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാന്‍ പറയാന്‍ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാന്‍ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകള്‍ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. ഞാന്‍ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതല്‍ ഞാന്‍ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാന്‍ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.
എന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. മൂന്ന് വയസ് മുതല്‍ ഞാന്‍ പീഡനത്തിരയായി വന്നു. പുറത്ത് പറയാന്‍ പേടിയായിരുന്നു. ആളുകള്‍ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവര്‍ കാരണമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരിയേയും ലഭിക്കാന്‍ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്.
നിങ്ങള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍, ഒരിക്കലും ഒരിക്കലും ഇടപഴകാത്തൊരു ചില ആള്‍ക്കാരാണ്ടു. അവരാണ് RSS കാര്‍. സോ കോള്‍ഡ് സംഘീസ്. അവരുടെ ക്യാമ്പുകളിലും അവരുടെ പരിപാടികളിലും നടക്കുന്ന പീഡനമെന്നു പറയുന്നത് ഭയങ്കര മോശമാണ്. ഭയങ്കര ടോര്‍ച്ചറിംഗാണ്. ഞാനൊരു അവരുടെ ഐ.ടി.സി ക്യാമ്പ് ഒ.ടി.സി ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് എനിക്കറിയാം. ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആരും തുറന്നു പറയാത്തതാണ്. മെന്റലി-ഫിസിക്കലി-സെക്ഷ്വലി അബ്യൂസിംഗ് ചില്‍ഡ്രന്‍. സെക്ഷ്വലി മാത്രമല്ല, അവര്‍ ഫിസിക്കലിയും അബ്യൂസ് ചെയ്യും. എനിക്കനുഭവമുണ്ട്. പക്ഷെ, തെളിവു ചോദിച്ചാല്‍ എനിക്കില്ല. എന്റെ കൈയ്യിലില്ല. എവിടെ, എങ്ങനെ ഉണ്ടാകും. എത്ര വര്‍ഷം കഴിഞ്ഞു. ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസുകാരനായി ഇടപഴകരുത്.
അവര്‍ പ്യുവര്‍ അബ്യൂസിംഗ്. ഇതെങ്ങനെ കണ്‍ട്രോള്‍ ചെയ്യണമെന്നെനിക്കറിഞ്ഞൂട. എന്നെ അബ്യൂസ് ചെയ്ത ആലുടെ പേരും എനിക്കറിഞ്ഞൂട. RSS ക്യാമ്പില്‍ വെച്ച് എനിക്കു മാത്രമല്ല, പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ആരും തുറന്നു പറയാത്തതാണ്. എന്നെ അബ്യൂസ് ചെയ്ത ആളുടെ പേരു ഞാന്‍ പറയാം, ഹിസ് നെയിം ഈസ് നിധീഷ് മുരളീധരന്‍. എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍. അയാളെന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു. തുടര്‍ച്ചയായി. ലൈഫ് ലോങ് പീഡിപ്പിക്കുന്നവര്‍ക്ക് പീഡിപ്പിച്ച് പോയാല്‍ മതി. അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കണം. ഞാന്‍ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാന്‍ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.’
സെപ്റ്റംബര്‍ പതിനാലിനാണ് വിഡിയോ ഷെഡ്യൂള്‍ ചെയ്തത്. ഇത് പോലീസ് കൂടുതല്‍ അന്വേഷണത്തിനായി എടുത്തിട്ടുണ്ട്. എന്നാല്‍, അനന്തു അജി എന്ന ചെറുപ്പക്കാരന്റെ ആത്മഹത്യയ്ക്കു പിന്നാലെ അറിയേണ്ട മറ്റൊരു കാര്യമാണ് RSSലെ ചെറുപ്പക്കാരുടെ മനോനില. എന്തായിരിക്കും അവര്‍ ചിന്തിക്കുന്നത്. അല്ലെങ്കില്‍ അനന്തു അജി സൂചിപ്പിച്ച ‘ഇനിയുമുണ്ട് പുറത്തു പറയാതെ ജീവിക്കുന്നവര്‍’ എന്ന ഗണത്തിലുള്ളവരുടെ അവസ്ഥ എന്താണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അടുത്ത ആത്മഹത്യ എന്നായിരിക്കും ?.
CONTENT HIGH LIGHTS;Are there any more victims of RSS sexual harassment?: Are the branches physically, mentally and sexually harassed?; Ananthu Aji’s suicide revelation shocked Kerala; Watch the video
















