ലൈംഗികതയ്ക്ക് അതിരുകളില്ലാതായിരിക്കുകയാണ്. കേരളവും മധ്യപ്രദേശുമെല്ലാം ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ലൈംഗികതയുടെ വിളനിലങ്ങളായി മാറിയിട്ടുണ്ട്. കേരളത്തില്‍ RSS ശാഖയിലെ പീഡനം മൂലം ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ കേള്‍ക്കുന്ന മറ്റൊര വാര്‍ത്തയാണ് മധ്യപ്രദേശില്‍ ABVP നേതാക്കള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം മാറുന്ന വീഡിയോ രഹസ്യമായി ചിത്രീകരിച്ചെന്നത്. ബാന്‍പുര പോലീസ് ഇതുമായി ബന്ധപ്പെട്ട് മൂന്നു ABVP നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. എ.ബി.വി.പി. ലോക്കല്‍ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് ഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.
മന്ദ്സൗറിലെ മഹാരാജ യശ്വന്ത് റാവു ഹോല്‍ക്കര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലാണ് ബുധനാഴ്ച ബാന്‍പുര പോലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച കോളജില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ എ.ബി.വി.പി. നേതാക്കള്‍ ചിത്രീകരിച്ചു. സംശയം തോന്നിയ പെണ്‍കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ കെട്ടിടത്തിലെ സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേറ്റര്‍ വഴി വിദ്യാര്‍ഥി നേതാക്കള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സി.സി.ടി.വി. കാമറയില്‍ വ്യക്തമായതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി ശര്‍മ പറയുന്നു.
https://www.instagram.com/reel/DP1kp7mCbx-/
പിടിയിലായ മൂന്നുപേരും കോളജിലെ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥികളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി ബാന്‍പുര പോലീസ് അറിയിച്ചു. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ് ഇത് ചെയ്തതെന്ന് മനസ്സിലാക്കണം. അതായത് നാളത്തെ ഭരണകര്‍ത്താക്കള്‍. ഇങ്ങനെയുള്ളവര്‍ ഭരിക്കുന്ന നാട്ടില്‍ സ്ത്രീകളുടെ ഗതി എന്തായിരിക്കുമെന്ന് ചിന്തിക്കാനൊക്കുമോ. സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പീഡകരും ഒളിഞ്ഞു നോട്ടക്കാരുമായാല്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെട്ടേ മതിയാകൂ.
എന്താണ് ഇവരുടെ രാഷ്ട്രീയം പഠിപ്പിക്കുന്നത്. സ്ത്രീത്വത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും കുറിച്ച് എന്താണ് ഇവരകുടെ കാഴ്ചപ്പാട്. ഒരു ചെറുപ്പക്കാരനെ ആത്മഹത്യയിലേക്ക് എടുത്തെറിഞ്ഞ RSS, കേരളത്തെ ഭപ്പെടുമ്പോഴാണ് മധ്യപ്രദേശില്‍ നിന്നും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ ലൈംഗിക വൈകൃത സ്വഭാവം വാര്‍ത്തയായിരിക്കുന്നത്. സംഘ പരിവാര്‍ ഇതിനു മരുന്ന് കണ്ടെത്തിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്, വലിയ വിപത്തായിരിക്കും.
CONTENT HIGH LIGHTS; If ABVP is in Madhya Pradesh, RSS is in Kerala?: They won’t spare girls and boys; Is it a tent of sexual perversion?
















