എന്‍.എസ്.എസിന്റെ പൊന്നോമനയും കേരള സര്‍ക്കാരിന്റെ കണ്ണിലുണ്ണിയും സര്‍വ്വോപരി മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനുമായ ഗതാഗതമന്ത്രി കെ.ബി. ഗണേഷകുമാറിനെ വലിച്ചു കീറി രണ്ടായി ഒട്ടിച്ചിരിക്കുകയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രി ഗണേശന്റെ അച്ഛനും അമ്മയ്ക്കും കുടുബക്കാര്ക്കും വരെ വായില്‍ വന്നതെല്ലാം പറഞ്ഞ വെള്ളാപ്പള്ളി, സരിത എസ്. നായരെ ചതിച്ചതിനെ കുറിച്ചും പച്ചയ്ക്കു മാധ്യമങ്ങളോടു പറഞ്ഞിരിക്കുകയാണ്. ഗണേഷ്കുമാറിന്റെ രാജ ഭരണവും മാടമ്പിത്തരവും പരസ്യമായി ഇങ്ങനെ വിളിച്ചു പറയാന്‍ കെല്‍പ്പുള്ളത് വെള്ളാപ്പള്ളി നടേശനു മാത്രമാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്.
എന്തായാലും, ഗണേഷ്കുമാറിന് മന്ത്രിയായി മാറിയതിനു ശേഷം മുളച്ച കൊമ്പ് ഒടിഞ്ഞിട്ടുണ്ടാകുമെന്നുറപ്പാണ്. കാരണം, ഇങ്ങനെ ഒരിടത്തു നിന്നും പ്രതിരോധിക്കാന്‍ കഴിയാത്ത ആക്രമണം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍പ്പോലും ഗണേഷ്കുമാര് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ മന്ത്രിയുടെ കരണത്തു കിട്ടിയ അടിയായി നടേശന്റെ വാക്കുകളെ കാണാതെവയ്യ. ഗണേഷുകുമാറിന്റെ അച്ഛന് ബാലകൃഷ്ണപിള്ളയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ആ തന്തയ്ക്കിട്ട് നല്ലപോലെ പാരവെച്ചവനാണ് ഈ മന്ത്രി ഗണേഷ്കുമാറെന്നാണ് വെള്ളാപ്പള്ളിയ പറഞ്ഞുവെച്ചത്. അതിരൂക്ഷവും, വ്യക്തിഹത്യയുമായിരുന്നു വെള്ളാപ്പള്ളിയുടെ വാര്‍ത്താ സമ്മേളം. സ്വന്തം അച്ഛനെയും അമ്മയെയും എന്തിന്, പെങ്ങളെ വരെ പാരവെച്ചവനാണ് ഗണേശന്.
മന്ത്രകിയായതിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും സൗന്ദര്യ ശാസ്ത്രവുമെല്ലാം വെള്ളാപ്പള്ള പബ്ലിക്കായി പറഞ്ഞു. ഗണേശന് മന്ത്രിയായതും എം.എല്‍.എ ആയതും സോളാര്‍ കേസിലെ സരിത എസ്. നായരെ ഉപയോഗിച്ചായിരുന്നു. സരിതയുമായുള്ള അടുപ്പത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് മന്ത്രിസഭാ കാലത്ത് മന്ത്രിയായിരിക്കെ ഗണേഷ്കുമാറിന് സരിതയുടെ ഭര്‍ത്താവില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കുന്നത്. അതും മന്ത്രി മന്ദിരത്തില്‍ വെച്ച്. തുടര്‍ന്നാണ് ഗണേശന്റെ രാജിയും. ശേഷം കേരളാകോണ്‍ഗ്രസ് ബി. ഇടതു പാളയത്തില്‍ എത്തുകയും, സരിതയെ വെച്ച്, ഉമ്മന്‍ചാണ്ടിയെ ലൈംഗിക ബന്ധ കഥകളില്‍ കുരുക്കി കേസാക്കി സര്‍ക്കാരിനെ നാറ്റിച്ച് താഴെ ഇറക്കുകയായിരുന്നു.
ഇതെല്ലം വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. ഗണേശന് എം.എല്‍.എ ആകാനും മന്ത്രി ആകാനുമൊക്കെ പണിയെടുത്ത സരിതയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. മരുന്നു വാങ്ങാന്‍ പോലും കാശില്ലാത്ത സ്ഥിതയല്ലേ. മന്ത്രിയായിട്ടും മനസാക്ഷിയില്ലാത്തവനായിപ്പോയല്ലോ ഗണേഷന്. സാക്ഷാല്‍ ശിവന്റെ മകന് വിഘ്നേശ്വരനല്ല ഈ ഗണേശന്. ഇത് ഡ്യൂപ്ലിക്കേറ്റാണ്. ഒറിജിനല്‍, ശിവന്റെ മകനാണ്. ഇത് ആരുടെയോ മകന്. സ്വന്തം തന്തയെ കുറിച്ചു പോലും സംശയം ജനിപ്പിക്കുന്ന തരത്തില്‍ ഗണേശനെ വലിച്ചു കീറിയിരിക്കുകയാണ് വെള്ളാപ്പള്ളി. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിയോടൊപ്പം കാറില്‍ കരിയ ഏക സാമുദായിക സംഘടനാ നേതാവാണ് വെള്ളാപ്പള്ളി.
ഇടതുപക്ഷം വെള്ളാപ്പള്ളിയുമായി വളരെ അടുപ്പത്തിലുമാണ്. അതുകൊണ്ടു തന്നെ ഗണേഷ്കുമാറിന് വെള്ളാപ്പള്ളിയെ പരസ്യമായി ഒന്നും പറയാനാകാത്ത അവസ്ഥയുണ്ട്. അങ്ങനെ പറഞ്ഞാല്‍ പിണറായി വിജയന് ഗണേശനുമായി തെറ്റിയേക്കും. അതുണ്ടായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇഠതിനൊപ്പം നില്ക്കാന് ഗണേശന് ആകില്ല. മൂന്നാം ടേമിനായി കോപ്പുകൂട്ടുന്ന ഇടതുപക്ഷത്തോടൊപ്പം നില്ക്കണണെങ്കില് സ്വന്തം തന്തയ്ക്കു വിളിച്ച വെള്ളാപ്പള്ളിയെ അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ഗണേശന് മന്ത്രി ഇപ്പോള്‍.
വെള്ളാപ്പള്ളി ഗണേശന്റെ തന്തയ്ക്കു വിളിക്കുന്നത് ഇങ്ങനെ
അച്ഛനും അമ്മക്കുമിട്ട് പാരവെച്ചവനാണ് ഈ ഗണേഷന്. തന്തയ്ക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്തു പറയാന്‍. ഗണേശനെ പലപ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടും. ഏതു ഗണേശനെയാ. വിഘ്നേശ്വര ഗണേശനെ. അവന്റെ തന്തയാണ് നടേശന്. ആരാ, നടരാജന് ശിവന്. അവന്റെ തന്തയ്ക്കിട്ട് പാരവെയ്ക്കുന്നവനാണ് ഗണേശന്. തന്തയെ ബഹുമാനിച്ച്, ലോകം കീഴ്പ്പെടുത്താന്‍ പറഞ്ഞപ്പോള്‍, ശിവനെ വലംവെച്ച് ഞാന്‍ ലോകത്തെ കീഴ്പ്പെടുത്തി എന്നു പറഞ്ഞു. സുബ്രഹ്മണ്യന് ലോകം ചുറ്റാന്‍ മയിലില്‍ കയറി പോയപ്പോള്‍, ഗണേഷന് അച്ഛനും അമ്മയ്ക്കും ചുറ്റും കറങ്ങിയവനാണ് ഗണേശന്. അച്ഛനും അമ്മയ്ക്കുമിട്ട് പാര വെച്ചവനാണ് ഈ ഗണേശന്. ഈ ഡ്യൂപ്ലിക്കേറ്റ് ഗണേശന് അച്ഛനെയും അമ്മയെയും പാരവെച്ചവനാണ്. പെങ്ങള്‍ക്കിട്ടും പരവെച്ചില്ലേ.
ആ സരിതയെ ഉപയോഗിച്ചല്ലേ ഗണേശന് മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും ഉണ്ടാക്കിയത്. എന്നിട്ട് സരിതയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ഒന്നു തിരക്കണം. അത് തിരക്കുന്നുണ്ടോ. മരുന്നു വാങ്ങാന്‍ കാശുണ്ടോ. ഇയാള്‍ക്ക് കാശു കൊടുത്തൂടെ. ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായില്ലേ ഇയാള്‍. മനസാക്ഷിയുണ്ടെന്നുണ്ടെങ്കില് പാരലലായി ട്രാന്‍സ്പോര്‍ട്ട് നടത്തുമോ. അറിയില്ലേ എറണാകുളത്ത് സര്‍വ്വീസ് നടത്തുന്ന ശരണ്യ ട്രാന്‍സ്പോര്‍ട്ടിനെ. ആ ബസ് എവിടെയൊക്കെ നിര്‍ത്തും. KSRTC സ്റ്റാന്റില്‍ നിന്നും ആളെ എടുത്തു കൊണ്ടു പോകും. നിയമമൊന്നും അയാള്‍ക്ക് ബാധകമല്ല. പേടിയാണ്. ആരും മിണ്ടത്തില്ല. അതാണ് ഡ്യൂപ്ലിക്കേറ്റ് ഗണേശന്.
ഒറിജിലന്‍ ഗണേശനും ഡ്യൂപ്ലിക്കേറ്റ് ഗണേശനുമുണ്ട്. ഇത് നടേശനാണ്, ശിവനാണ്. ഈ ശിവന്റെ മകനല്ല അത്. അത് കണ്ടവനില്‍ ഉണ്ടായ മകനാണ്. അത് സാക്ഷാല്‍ ശിവന്റേതല്ലേ. ശിവപാര്‍വ്വതി പുത്രന്മാരില് നിന്നും അവശബ്ദം ഉണ്ടാകില്ല. അഹങ്കാരത്തിന് കൈയ്യും കാലും വെച്ചവന്. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരോട് ഇത്രയും മോശമായിട്ട് പെരുമാറിയ മറ്റേതെങ്കിലും മന്ത്രിയുണ്ടോ. ഒരു കുപ്പി കിടന്നുവെന്നു പറഞ്ഞ് അയാളെ എംന്തെല്ലാം പറഞ്ഞു. സസ്പെന്റ് ചെയ്തു. ഇതെന്താ രാജവാഴ്ചയോ. സര് ചക്രവര്‍ത്തിമാര്‍ പോലും ഇങ്ങനെയൊന്നും ചെയ്തിട്ടുണ്ടാവില്ല.
KSRTCയെ അപ്പാടെ ഉദ്ധരിക്കുന്നുവെന്ന് പറയുമ്പോഴും ചെയ്യുന്നതെല്ലാം മാടമ്പിത്തരമാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ വെള്ളാപ്പള്ളിയെപ്പോലെ നട്ടെല്ലുള്ളവര്‍ വിളിച്ചു പറയും. ഇത് ഇടതു സര്‍ക്കാരിനും കൂടിയുള്ളതാണ്. കാരണം, ജീവനക്കാരെ അടിമയാക്കുന്നവന്റെ മനോഭാവം പോലും മാടമ്പിയ.ുടചേതാണ്. അത്തരം മാടമ്പിമാര്‍ എങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരിക്കുന്നത്. വെള്ളാപ്പള്ളിയും തുറന്നു പറച്ചിലിനെ വലിച്ചു കീറി ഒട്ടിക്കലായി കാണുന്ന KSRTCയിലെ ജീവനക്കാരെല്ലാം ഉല്ളുകൊണ്ടു സന്തോഷിക്കുകയാണ്. കാരണം, ശണേഷ്കുമാര് പരസ്യപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതെല്ലാം പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി മാത്രമുള്ളതാണെന്ന് ജീവനക്കാര്‍ക്ക് വ്യക്തമായി അറിയാം.
എന്നാല്‍, പൊതുജനങ്ങള്‍ കാണുമ്പോള്‍, പുതിയ വണ്ടി വരുന്നു. ഗണേശ്# റോഡിലിറങ്ങി കുപ്പി പിടിക്കുന്നു. ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്നു. സിനിമാ സ്റ്റൈലില്‍ പ്രഖ്യാപനം നടത്തുന്നു. റൂളിംഗ് ഇടുന്നു. കൈയ്യോടെ നടപടി എടുക്കുന്നു. നടുറോഡില്‍ ശിക്ഷ വിധിക്കുന്നു അങ്ങനെയുള്ള ഗിമ്മിക്കുകള്‍ കാട്ടി മുന്നേറുകയാണ്. ഇതെല്ലാം KSRTCയെ നല്ല ഭാവിയിലേക്ക് കൊണ്ടു പോകുന്നുണ്ടെന്നാണ് ധാരണം. എന്നാല്‍, KSRTCയുടെ കടമോ, വരുമാനമോ ഒന്നും വര്‍ദ്ധിച്ചിട്ടുമില്ല. മാറിയിട്ടുമില്ല. എല്ലാം, പഴയതുപോലെത്തന്നെയുണ്ട്. എന്നാല്‍, ശമ്പളം കൃത്യമായപ്പോള്‍ ജീവനക്കാര്‍ കുറച്ചു സമാധാനമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്നു മാത്രം. അത് മന്ത്രിയുടെ കഴിവല്ല. ജീവനക്കാരുടെ മനസ്സാണ്.
content high lights;Minister Ganesan who was the one who stabbed his father?: He not only stabbed his father, but also his mother and sister?; Vellappally dragged Ganeshkumar to pieces; Watch the video
















