സിനിമാ മേഘലയില്‍ ഇപ്പോള്‍ ഹണിട്രാപ്പിന്റെയും സ്ത്രീ പീഡനക്കഥകളുടെയും കാലമാണ്. ഇതിന്റെ മറവില്‍ മാന്യമായി ജീവിക്കുന്ന നടീനടന്‍മാരെ വരെ വലിച്ചിടുന്ന പ്രവണ ഏറി വരികയാണ്. ഏതാണ് ശരി ഏതാണ് തെറ്റ് എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. യുവ നടന്‍ അജ്മല്‍ അമീറിനെതിരേ പൊങ്ങി വന്നിരിക്കുന്ന ഹണിട്രാപ്പ് വിവാദവും ഇതിന്റെ ഭാഗമാണ്. ഏതോ ഒരു പെണ്‍കുട്ടിയുമായി ലൈംഗിക ചുവയുള്ള സംസാരം നടത്തിയ ഓഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്.
കാരണം, സിനിമാ മേഘലയിലോ, സമൂഹത്തിലോ അജ്മലിനെ കുറിച്ച് ഇതുവരെയും ഇത്തരമൊരു ആരോപണമോ, പരാതിയോ ഉണ്ടായിട്ടില്ല എന്നതു തന്നെ. സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ഭീഷണിപ്പെടുത്തല്‍ മുതല്‍ വ്യാജ നിര്‍മ്മിതികള്‍ വരെ നടക്കുന്ന കാലത്ത് അജ്മലിനെതിരേ ഉയര്‍ത്തിയിരിക്കുന്ന ഈ ഫോണ്‍സംഭാഷണവും, ലൈംഗിക ബന്ധത്തിനുള്ള ക്ഷണവും സൈബര്‍ ബുള്ളിയിംഗാണെന്നേ പറയാനാകൂ. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീ വിഷയം പറഞ്ഞും പ്രചരിപ്പിച്ചും അജ്മലിന്റെ കരിയര്‍ നശിപ്പിക്കു എന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലെന്നാണ് സൂചന. അതുകൊണ്ടുതന്നെ അഝ്മല്‍ ഇത് നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണെന്നും വിവരമുണ്ട്.
തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും, അതിലൂടെ തനിക്കെതിരേ ആക്രമണം നടത്തുന്നതാണോയെന്നും സംശയിക്കുന്നുണ്ടെന്നാണ് അജ്മലുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നത്. സംസാരിക്കുന്ന പെണ്‍കുട്ടി ആരാണെന്നോ, ഏതാണെന്നോ അറിയാത്ത സ്ഥിതയില്‍, അപരിചതയോടെ നടന്‍ ഇങ്ങനെയൊക്കെ ആവശ്യപ്പെടുമോയെന്ന് ചിന്തിക്കണം. ഒരു പരിചയവുമില്ലാതെയുള്ള ഫോണ്‍ സംഭാഷണത്തെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കു. എ.ഐ രീതിയില്‍ മാറിയിരിക്കുന്ന ലോകത്ത് അജ്മലിനെ തകര്‍ക്കാന്‍ ഇറങ്ങിയവരുടെ ശ്രമമാണിതെന്നും പറയപ്പെടുന്നുണ്ട്.
നടന്‍ അജ്മല്‍ അമീറിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. 2007ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലെ ഒരു വേനല്‍ പുഴയില്‍ എന്ന ഗാനം മാത്രം മതി അജ്മലിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ സെക്‌സ് വോയിസ് ചാറ്റ് പുറത്ത് വന്നതോടെ ആരാധകര്‍ ഞെട്ടലിലാണ്. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു പേജിലൂടെയാണ് അജിമലിന്റെ വീഡിയോ കോള്‍ എന്ന രീതിയിലുള്ള പോസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ആ സെക്സ് വോയിസില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.
ഇതെല്ലാം നിര്‍മ്മിച്ചെടുത്തതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം, ഇതിന്റെ പേരില്‍ ആരും പരാതിയോ, ആരോപണമോ ഉന്നയിച്ചിട്ടില്ല. പെണ്‍കുട്ടിയുമായുള്ള ഫോണ്‍ സംഭാഷണം തന്നെ അവ്യക്തമായ രീതിയിലുള്ളതുമാണ്.
CONTENT HIGH LIGHTS;Cyberbullying against actor Ajmal Ameer?: Move to put him in a honeytrap, is the conversation fake?
















