മന്ത്രി വി. ശിവന്‍കുട്ടി ലഹരി ഉപയോഗിക്കുമോ ?. അതോ ലഹരി കച്ചവടമോ ?. എന്താണ് സത്യം. എന്താണ് ഇങ്ങനെയൊരു വാര്‍ത്ത വരാനുള്ള കാരണം. സോഷ്യല്‍ മീഡിയയും മന്ത്രിയുടെ പഴയകാല ചരിത്രവും എടുത്തു പരിശോധിച്ചിട്ടും, അങ്ങനെയൊരു സംഭവത്തെ കുറിച്ച് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. പിന്നെ ഇതെന്തു ലഹരിയാണെന്നു ചിന്തിക്കുന്നവരുടെ മുമ്പിലേക്ക് മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ തുറന്നു വരികയാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയെന്ന ഏഷ്യയിലെ ഏറ്റവും വലിയ കുട്ടി കായിക മാമാങ്കത്തിന്റെ തീം സോംഗ്. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്താന്‍ തയ്യാറെടുക്കുന്ന കായിക മേളയുടെ അവതരണ ഗാനം. ഇതാണ് ലഹരി. ഇതാണ് മന്ത്രിയുടെയും കുട്ടികളുടെയും മാരക ലഹരി. കായിക കേരളത്തിന്റെ അഭിമാനമാകാന്‍ പോകരുന്ന ലഹരിയുടെ പാട്ട്.
കേരളത്തിന്റെ യുവരക്തം ചൂടുപിടിക്കണം. നാടിനും രാജ്യത്തിനും വേണ്ടി മൈതാനങ്ങളില്‍ മത്സരിക്കണം. വിജയം വരിക്കണം. അതിന് വിദ്യാഭ്യാസ കാലം മുതല്‍ക്കേ കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കി തേച്ചുമിനുക്കിയെടുക്കണം. അതിനു വേണ്ടിയാണ് സ്‌കൂള്‍ കായികമേളയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. അതിന്റെ ശൈശവകാലവും കൗമാരവും യൗവ്വനവുമെല്ലാം കടന്നുപോയപ്പോള്‍ കേരളം രാജ്യത്തിനു നല്‍കിയ എത്രയോ പ്രഗ്ത്ഭരായ കായിക താരങ്ങളെ വാര്‍ത്തെടുത്തു. പേരെടുത്തു പറയാനാണെങ്കില്‍, ഒരു ദിവസം തികയില്ല. അത്രയേറെ കായിക താരങ്ങളുണ്ട് മലയാള മണ്ണില്‍. അവരുടെ തലമുറകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നും കേരളത്തിന്റെ കായിക മേഖല നിലകൊള്ളുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ കായിക മേളയുടെ ചുക്കാന്‍ പിടിക്കുന്നത് മന്ത്രി എന്ന നിലയില്‍ വി. ശിവന്‍കുട്ടിയാണ്. അദ്ദേഹം ലഹരിക്കടിമയാണ്. ചെറിയ ലഹരിയൊന്നുമല്ല, ഇമ്മിണി വലിയ ലഹരി തന്നെയാണ്. അതും കായിക ലഹരി. തലസ്ഥാനത്തെ മൈതാനങ്ങളില്‍ ഫുട്‌ബോളിന്റെ സംഘാടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അണ്ണന്‍. അദ്ദേഹത്തിന് കുട്ടികളുടെ കായിക വിനോദങ്ങള്‍ എന്നും ലഹരി തന്നെയാണ്. കായിക കേരളത്തിനു വേണ്ടി അദ്ദേഹം എന്തു ചെയ്യും എന്നു ചോദിക്കുമ്പോള്‍, അറിയേണ്ട ഒരു കാര്യമുണ്ട്. അദ്ദേഹം ‘എന്തും ചെയ്യും’. സ്‌കൂള്‍ കായികമേള, എന്നുമൊരു മേളയായി മാത്രം ഒതുങ്ങേണ്ടതല്ലെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്.
അതുകൊണ്ടു തന്നെ വലിയ ഇടപെടലുകള്‍ നടത്തി. സ്‌കൂള്‍ കായിക മേള എന്ന വാക്കിനെപ്പോലും ഇല്ലാതാക്കി. ഇനി അത് സ്‌കൂള്‍ ഒളിമ്പിക്‌സ് ആയിരിക്കും. സ്വര്‍ണ്ണക്കപ്പിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും നടക്കുക. ഇതാണ് ലഹരിയുടെ മൂര്‍ദ്ധന്യം. അതിന്റെ ഭാഗമായാണ് കായികമേളയ്ക്ക് ഒരു അവതരണ ഗാനം വേണമെന്നത്. അതും കുട്ടികള്‍ രചിച്ച്, കുട്ടികള്‍ ഈണം നല്‍കി, കുട്ടികള്‍ പാടിയ അവതരണഗാനം. ആ വീഡിയോയില്‍ അഭിനയിട്ടതും കുട്ടികള്‍ തന്നെയാണ്. പക്ഷെ, അഴര്‍ക്കു വേണ്ടി ആ പാട്ടിനെയും വീഡിയോയും വൈറലാക്കുന്നത് അവരുടെ സ്വന്തം മന്ത്രി വി. ശിവന്‍കുട്ടിയും. കൈയ്യടിക്കേണ്ടത് എന്തിനു വേണ്ടിയാണെന്ന് ഇനി പറയേണ്ടതില്ലല്ലോ ?.
മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരിക്കുന്ന അവതരണ ഗാനം ഇപ്പോള്‍ത്തന്നെ നിരവധിപേര്‍ കണ്ടു കഴിഞ്ഞു. ഒരു കുറിപ്പോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആ കുറിപ്പ് ഇങ്ങനെ, ശേഷം വീഡിയോ കാണാം
ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായിമേളയില്‍ ആദ്യമായി തീം സോംഗ് അവതരിപ്പിക്കുകയാണ്. സ്‌കൂള്‍ കായികമേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും, സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച് തീം സോംഗ്
പുറത്തിറക്കുന്നു എന്ന സവിശേഷതയും ഈ കായികമേളയ്ക്ക് അവകാശപ്പെട്ടതാണ്.
ഗാനരചന – പാലക്കാട് പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി പ്രഫുല്‍ദാസ് വി.
സംഗീത സംവിധാനം – കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ശിവങ്കരി പി തങ്കച്ചി
ഗാനം ആലപിച്ചത് – കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശിവങ്കരി പി തങ്കച്ചി, നവമി ആര്‍ വിഷ്ണു, അനഘ എസ് നായര്‍, ലയ വില്യം, കീര്‍ത്തന എ.പി.
തൈയ്ക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ
നന്ദകിഷോര്‍.കെ.ആര്‍., ഹരീഷ്.പി.,
അഥിത്ത്. ആര്‍, എന്നിവരാണ്.
വീഡിയോ പ്രൊഡക്ഷന്‍ – കൈറ്റ് വിക്ടേഴ്സ്.
സംസ്ഥാന സ്‌കൂള്‍ കായികമേള തീംസോംഗിന്റെ പ്രകാശനം നിര്‍വഹിച്ചു.
CONTENT HIGH LIGHTS;Minister V. Sivankutty “with alcohol trafficking”?: That too, singing songs with children?; Do you know what alcoholism is?; If not, watch this?; Watch the video
















