ശക്തമായ മഴയും കാറ്റും മൂലം ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതൽ എന്നോണം പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്‌ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി തീരുമാനിച്ചിരുന്ന പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
അവധി കാരണം നഷ്ടപെടുന്ന ക്ലാസുകൾ ഓൺലൈൻ ആയി എടുത്ത് നൽകാൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളോടെ ജില്ലാ കളക്ടർ ഉത്തരവിട്ടു.
















