ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ. മുതിർന്ന പൗരന്മാരെ ലക്ഷ്യം വെച്ച് ഓഫർ 365 ദിവസത്തെ സേവനം താങ്ങാവുന്ന വിലയിലാണ് ഒരുക്കിയിരിക്കുന്നത്.
ഈ ഓഫർ ലഭിക്കുന്ന ഉപയോഗിതാക്കൾക്ക് ബി ഐ ടി വി സബ്സ്ക്രിപ്ഷനോടൊപ്പം പൂർണ്ണമായ സേവനവും ലഭിക്കും. ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ ഓഫർ ആരംഭിച്ചതിനു പിന്നാലെയാണ് മുതിർന്ന പൗരന്മാർക്കായി ഈ പുതിയ ഓഫർ വന്നിരിക്കുന്നത്. നവംബർ 18 വരെയാണ് ഓഫർ ലഭ്യമാകുക.
ബിഎസ്എൻഎൽ സമ്മാൻ പദ്ധതി
ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 18 വരെയാണ് ഈ ഓഫർ ഉപയോക്താക്കൾക്ക് നേടാൻ സാധിക്കുക. പുതിയ മുതിർന്ന പൗരന്മാരെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള സേവനമാണിത്. ഓഫറിന്റെ കാലയളവിൽ, ഇതിന് അർഹതപ്പെട്ട ഉപയോക്താക്കൾക്ക് 365 ദിവസത്തെ സേവനം ലഭിക്കും എന്നതാണ് സവിശേഷത.
മാത്രമല്ല ഓഫർ പ്രകാരം പ്രതിദിനം 2 ജിബി ഡാറ്റ സേവനം ലഭ്യമാകും. കൂടാതെ പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ സിം, 6 മാസത്തേക്ക് ബിഐടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ആസ്വദിക്കാവുന്നചാണ്. 1812 രൂപയാണ് ഓഫറിന്റെ തുക. അതായത് പ്രതിമാസം 149 രൂപ രൂപ മാത്രം.
content highlight: BSNL Offer
















