പിന്നോക്ക വിഭാഗം എന്നാല്‍, എന്നും പിന്നില്‍ നില്‍ക്കേണ്ടവരാണെന്ന ബോധത്തിലാണ് ഇന്നും, സമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും നവോത്ഥാന കേരളവും. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടി ചെലവിടാന്‍ സര്‍ക്കാരുകള്‍ ബജറ്റുകളില്‍ മാറ്റിവെ്ക്കുന്ന തുകയെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് ആരും അന്വേഷിക്കാറുമില്ല. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടാണ് എത്തുന്നത്. ഇതെല്ലാം അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഈ ഘട്ടത്തില്‍ സംശയം ഉണ്ടാക്കുന്നത്. സര്‍ക്കാരുകള്‍ വഴി സാധാരണക്കാരായ ദളിത് വിഭാഗത്തിനു ലഭിക്കേണ്ട ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയും, വെട്ടിപ്പു നടത്തുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ട്.
ഇതൊന്നും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയോ, ചര്‍ച്ചയോ ആകാറില്ല. അതിനു കാരണം, പിന്നോക്ക വിഭാഗത്തിന്റെ കാര്യങ്ങള്‍ സമൂഹത്തിന് ഇന്നും പിന്നില്‍ നില്‍ക്കുന്ന ഒന്നാണെന്ന പൊതുബോധം ഉള്ളതു കൊണ്ടാണ്. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പ് പട്ടികജാതി വകുപ്പിലെ ഉന്നതര്‍ തമ്മില്‍ നടന്ന അധികാര തര്‍ക്കവും അതേ തുടര്‍ന്ന് പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ടില്‍ നടത്തിയ തിരിമറിയും, ഫയലുകള്‍ മുക്കിയതുമെല്ലാം പുറത്തു വന്നിരുന്നു. ആരോപണം ഉന്നയിക്കപ്പെട്ടവരും ആരോപണം നേരിട്ടവരും ഇപ്പോഴും അതേ സ്ഥാനങ്ങളില്‍ തന്നെയുണ്ട്. പക്ഷെ, പട്ടികജാതി വിഭാഗത്തിന്റെ പേരില്‍ വന്ന ഫണ്ടുകളുടെ തിരിമരികള്‍ മാത്രം പുറത്തു വന്നില്ല. ആരും അന്വേഷിച്ചതുമില്ല. ഇതാണ് സര്‍ക്കാര്‍-ഉദ്യോഗസ്ഥ- മുന്നാക്ക വിഭാഗങ്ങളുടെ പിന്നോക്ക സ്‌നേഹവും കരുതലും.
ഇതെല്ലാം ചോദിക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നും ഇപ്പോള്‍ നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍, അത്തരം ശബ്ദങ്ങളും പ്രതിരോധങ്ങളും സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ് വസ്തുത. ദളിത് വിഭാഗത്തിന്റെ വിഷയങ്ങളും ആശയങ്ങളും നിരവധി പേരുടെ ശബ്ങ്ങളായി ഉയര്‍ന്നു വരുന്നുണ്ട് എന്നത്, ശുഭാപ്തി വിശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്. കാരണം, ഒന്നും മൂടിവെയ്ക്കാനാവാത്ത വിധം അക്കാദമിക്കലി ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ചോദിക്കുന്നുണ്ട് എന്നതു തന്നെ. അത് സര്‍ക്കാര്‍ തലത്തിലായാലും പട്ടികജാതി പട്ടികവര്‍ഗ വകുപ്പു തലത്തിലായാലും. എങ്കിലും, സമൂഹത്തില്‍ ദളിത് വിഭാഗത്തിന്റെ ശബ്ദത്തിന് മറ്റു വിഭാഗങ്ങളുടെ അത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് പറയാതെ വയ്യ.
അതിനു കാരണം, ഇനിയും മാറാത്ത ജാതീയ മനസ്സുകള്‍ തന്നെയാണ്. അതിനെ തകര്‍ക്കാന്‍ കഴിയണം. ദളിതരെ മനുഷ്യരായി കാണാന്‍ ഇപ്പോഴും കഴിയാത്തവരെ മൃഗമെന്നു വിളിക്കാന്‍ സമൂഹം തയ്യാറാകുന്നതു വരെ ശബ്ദിച്ചു കൊണ്ടേയിരിക്കണം. അങ്ങനെയുള്ള കുറേപ്പേരുണ്ട് ഇപ്പോള്‍. ചോദിച്ചാല്‍ തിരിച്ചു പ്രതികരിക്കുകയും, വേണ്ടിവന്നാല്‍ ആക്രമിക്കുക പോലും ചെയ്യാന്‍ കെല്‍പ്പുള്ളവര്‍. പക്ഷെ, അങ്ങനെയുള്ളവര്‍ക്ക് ഐകീകരണമില്ലെനിനു മാത്രം. കെട്ടഴിഞ്ഞ ചുലുപോലെയാണവര്‍. ഓരോരുത്തരും ഓരോ പ്രസ്ഥാനങ്ങളായി നില്‍ക്കുന്നു. അത്തരമൊരു സാമൂഹിക പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമാണ് ധന്യാ രാമന്‍. ദളിത് വിഷയങ്ങളില്‍ സധൈര്യം അഭിപ്രായം പറയുകയും, ഇറങ്ങിത്തിരിക്കുകയും ചെയ്തുന്നവരാണ്.
അവര്‍ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പട്ടികജാതി പട്ടികവര്‍ വിഭാഗങ്ങളുടെ പേരിലുള്ള സംഘടനകള്‍ ചര്‍ച്ച ചെയ്യുന്നത്. പോസ്റ്റ് വൈറലായതോടെ കൊള്ളസംഘങ്ങള്‍ ആരാണെന്നുള്ള തിരച്ചിലാണ് നടക്കുന്നത്. പരസ്യമായി നിയമത്തിലൂടെ പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകള്‍ വെട്ടിക്കാന്‍ കഴിവുള്ളവരാണ് ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയക്കാരും. ഇവര്‍ക്കൊപ്പം ദളിത് വിഭാഗത്തില്‍ നിന്നുള്ള കള്ള നാണയങ്ങളുമുണ്ട്. അത്തരക്കാര്‍ക്കെതിരേയാണ് യുദ്ധം പ്രഖ്യാപിക്കേണ്ടതും. നോക്കൂ ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന രണ്ടു വിഷയങ്ങള്‍ എത്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിയെന്ത്. വിജിലന്‍സിന്റെ അന്വേഷണം മൂന്നുമാസമായി നടക്കുന്നു. ചലച്ചിത്ര നടി ശോഭാ വിശ്വനാഥിനെ കുറിച്ചും, ഫണ്ട് തട്ടിക്കാന്‍ വ്യാജ ബില്ല് ഉണ്ടാക്കിക്കൊടുക്കുന്ന വിഷ്ണു എന്ന ചെറുപ്പക്കാരന്റെ മരണവുമാണ് പ്രതിപാദ്യ വിഷയം.
സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ കോടിക്കണക്കിന് ഫണ്ടുകള്‍ വെട്ടിക്കുന്ന കൊള്ളസംഘം തന്നെ ഉണ്ടെന്നാണ് ധന്യാരാമന്റെ പോസ്റ്റിലൂടെ വെളിവാകുന്നത്. അത് ആരൊക്കയാണെന്നും, എങ്ങനെയൊക്കെയാണ് ഫണ്ട് വെട്ടിക്കുന്നതെന്നും, പങ്കുപറ്റുന്നവര്‍ എത്രപേരാണെന്നുമൊക്കെ കണ്ടെത്തേണ്ടതുണ്ട്.
ധന്യാ രാമന്റെ പോസ്റ്റ് ഇങ്ങനെ
SCST ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫണ്ട് തട്ടിയെടുക്കുന്നവര്‍ ഒരു പ്രത്യേക മാഫിയയാണ്. ഫണ്ട് തട്ടിയെടുത്ത ശേഷം ബില്ല് ഉണ്ടാക്കി കൊടുക്കുന്ന വിഷ്ണു എന്ന യുവാവിന്റെ മരണം കൊലപാതകം ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 300 കോടി രൂപയൊക്കെ മാറ്റാന്‍ പറ്റുന്ന ആ സംഘം ഇവിടെ ആഴത്തില്‍ വേരുള്ളവരാണ്. അവര്‍ക്ക് ആരെയും കൊല്ലാന്‍ പറ്റും. അതുകൊണ്ടാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഴിമതി കഥകള്‍ മാത്രം ആരാണ് പൈസ എങ്ങോട്ടാണ് പോയത് എന്ന് ഒരിക്കലും പുറത്തു വരാത്തത്.
നിങ്ങള്‍ ഈ ചിത്രത്തില്‍ നോക്കുക. കാല്‍ കിലോ അരിയെടുത്തു എന്ന് ആരോപിക്കപ്പെട്ടു ആള്‍ക്കൂട്ടം വിചാരണ ചെയ്ത് വാരിയെല്ലും തലച്ചോറും പൊട്ടിച്ച് കൊന്ന അട്ടപ്പാടിയിലെ മധുവാണ്.
രണ്ടാമത്തെ ചിത്രം ബിഗ് ബോസ് നടി ശോഭാ വിശ്വനാഥന്‍ ആണ്. ആദിവാസികളുടെ പേരില്‍ രണ്ടു തട്ടിപ്പാണ് ഇവര്‍ എന്റെ അറിവില്‍ നടത്തിയിട്ടുള്ളത്. രണ്ടും ഒന്നരക്കോടി വച്ചാണ്. ഈ പൈസ എല്ലാം ഇവര്‍ കൈപ്പറ്റിയിട്ട് വര്‍ഷങ്ങളായി. വിജിലന്‍സ് കേസന്വേഷണം നടത്താന്‍ തുടങ്ങിയിട്ട് മാസം മൂന്നായി. വിജിലന്‍സില്‍ പ്രതീക്ഷയുണ്ട്. എല്ലാ ഒറിജിനല്‍ രേഖകളും കൈവശമായ ശേഷമാണ് ഞങ്ങള്‍ പരാതിയുമായി ഇറങ്ങിയത് . അന്വേഷിച്ചിറങ്ങിയപ്പോള്‍ തന്നെ അടിമുടി ദുരൂഹതയാണ് കാണാന്‍ പറ്റിയത് .
എന്തുകൊണ്ട് ഇവള് ഒക്കെ പരസ്യമായി രേഖാ മൂലം തട്ടിപ്പ് നടത്തിയിട്ടും ഒരു ചോദ്യം പോലും നേരിടാതെ സുഖസുന്ദരമായി ജീവിക്കാന്‍ സാധിക്കുന്നു ??
ഒരു ചലച്ചിത്ര നടിയെ കുറിച്ച് പരസ്യമായി പണം തട്ടിച്ചെന്ന പോസ്റ്റ് ഇടുമ്പോള്‍, അത് ശരിയാണെങ്കില്‍ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണ്. അതുണ്ടായിട്ടുണ്ടോ. അതല്ലെങ്കില്‍, ഒരു വ്യക്തിയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചതിന്റെ പേരില്‍ ധന്യാ രാമനെതിരേ കേസെടുക്കണം. ഇതു രണ്ടും നടന്നിട്ടില്ലെങ്കില്‍ ഈ വിഷയത്തില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ മറച്ചു വെയ്ക്കാനുണ്ടെന്നാണ് മനസ്സിലാകുന്നത്. അതുണ്ടാകരുത്. എന്തൊക്കെ മറച്ചു വെച്ചാലും ദളിത് വിഭാഗത്തിന് കിട്ടേണ്ട പണം തട്ടുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.
















