കൊല്ലം കടയ്ക്കലിൽ വിവാഹത്തട്ടിപ്പിലൂടെ യുവതിയുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. ആൽത്തറമൂട് സംഗീത് ഭവനിൽ സംഗീതിന്റെയും മാതാപിതാക്കളുടെയും പേരിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് യുവതി. പരാതിയിൽ ഗാർഹിക പീഡനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കടയ്ക്കൽ പൊലീസ് കേസെടുത്തു.
2013 ആണ് സംഗീതും പ്രിൻസിയും പരിചയപ്പെടുന്നത്. യുഎഇയിൽ വെച്ചായിരുന്നു ഇരുവരും കാണുകയും പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും ഒരുമിച്ച് താമസിക്കുകയും ചെയ്തത്. ഗുരുവായൂരിൽ വെച്ചായിരുന്നു പിന്നീട് ഇരുവരുടെയും വിവാഹം. ദുബായിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിട്ടാണ് പ്രിൻസി ജോലി ചെയുന്നത്. തൻറെ സമ്പാദ്യം മുഴുവനും സംഗീത് സ്വന്തം പേരിൽ ആക്കി മാറ്റിയെന്നാണ് പരാതി. കടയ്ക്കൽ ഗവ. യുപിഎസിനു സമീപം സംഗീതിന്റെ അമ്മയുടെ പേരിലുള്ള വസ്തുവിൽ സഹോദരിക്ക് വീട് വെച് കൊടുക്കാൻ തന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇതിനിടയിൽ ദുബായിലെ സംഗീതിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് സംഗീത നാട്ടിൽ ആണ് താമസിച്ചിരുന്നതെന്നും 2022 മുതൽ തന്റെ ശമ്പളത്തിൽ നിന്ന് ഒരു തുക അയച്ചു കൊടുത്തിരുന്നെന്നും പ്രിൻസി പറയുന്നു.
പെട്ടന്നാണ് സംഗീതിന്റെ വീട്ടുകാർ ഇടപെട്ട് വിവാഹമോചനം ആവിശ്യപെട്ടതും കേസ് ഫയൽ ചെയ്തതും. രണ്ടാഴ്ച മുൻപ് ഭർത്താവ് താമസിച്ച ആൽത്തറമൂട്ടിലെ വീട്ടിലെത്തിയ പ്രിൻസിയെ വീട്ടിൽ കയറ്റിയില്ല. രണ്ടാഴ്ചയായി പ്രിൻസി രാജ് വീടിനു മുന്നിലുണ്ട്. പൊതുപ്രവർത്തകരും പൊലീസും പറഞ്ഞിട്ടും വീടിനകത്ത് ഇവരെ കയറ്റാൻ കൂട്ടാക്കിയില്ല..പിന്നീട് പൊലീസ് ഇടപെട്ടാണു ശുചിമുറി തുറന്നുനൽകിയത്. വീടിന്റെ മുൻവശത്തു പ്രിൻസി രാജിന്റെ സത്യാഗ്രഹം തുടരുകയാണ്.എന്നാൽ സംഗീതും വീട്ടുകാരും കേസ് എതിർക്കുകയും 25 ലക്ഷം രൂപ വായ്പ എടുത്താണു വീട് വച്ചത് എന്ന പറയുകയും ചെയ്തു. ഇവർ പരാതി നൽകിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സംഗീതിന്റെ ബന്ധുക്കൾ പറഞ്ഞു.
















