ദോഹ: ഖത്തറിൽ നടക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങിന് ദോഹയിൽ ഉജ്ജ്വല സ്വീകരണം.
ഞായറാഴ്ച വൈകുന്നേരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാൻ ഷെങിനെ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അല ആൽഥാനിയും, ഖത്തറിലെ ചൈനീസ് അംബാസഡർ കാവോ സിയാവോലിൻ എന്നിവരും ചേർന്ന് സ്വീകരിച്ചു.
ചൈനീസ് വൈസ് പ്രസിഡൻറിന്റെ ഈ സന്ദർശനം ഖത്തർ–ചൈന ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
















