സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ച പുരസ്‌ക്കാരങ്ങള്‍ തട്ടിക്കൂട്ട് സംവിധാനത്തിലൂടെയാണെന്ന് തോന്നിയ മലയാളികളുടെ എണ്ണമെടുത്താല്‍ അത്, പുരസ്‌ക്കാരത്തെ അംഗീകരിക്കുന്നവരേക്കാള്‍ കൂടുതലുണ്ടാകും. അതായത്, അവാര്‍ഡിന് അര്‍ഹരായവരെ താഴ്ത്തി കാണിക്കുന്നതല്ല. മറിച്ച്, അര്‍ഹിക്കുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നതിനാണ്. വിട്ടുപോയതോ, മറവി ബാധിച്ചതോ, ഓര്‍മ്മക്കുറവോ ആണെന്ന് ഇതിനെ വ്യാഖ്യാനിക്കാനും ന്യായീകരിക്കാനും കഴിയില്ല. കാരണം, അതൊരു വലിയ തെറ്റാണ്. അക്ഷന്തവ്യമായ പിഴവ്. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുരസ്‌ക്കാരം വേണ്ടതാണ്. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും അതുണ്ടാകണം. കാരണം, നാളത്തെ തലമുറയുടെ പ്രതീകങ്ങളാണവര്‍.
സിനിമ എന്ന മാധ്യമത്തിലൂടെ കുട്ടികള്‍ വരച്ചു വെയ്ക്കുന്ന ഭാവിയും, ജീവിതവും, സാമൂഹിക ഇടപെടലുകളും, കാര്യ പ്രാപ്തിയുമെല്ലാം നാളത്തെ തലമുറയ്ക്കു കൂടിയുള്ളതാണ്. സിനിമയിലൂടെ അത് കുട്ടികളില്‍ പകര്‍ന്നു നല്‍കപ്പെടുന്നുമുണ്ട്. അപ്പോള്‍ അത്തരം സിനിമകളില്‍ അബിനയികത്കുന്ന കുട്ടികഖെ പ്രോത്‌സസാഹിപ്പിക്കാന്‍ വേണ്ടിയെങ്കിലും ബാലതാരങ്ങളുടെ അവാര്‍ഡ് നല്‍കേണ്ടതായിരുന്നു. എന്നാല്‍, മന്ത്രി സജിചെറിയാനും നടന്‍ പ്രകാശ് രാജും സംഘവും കുട്ടികളെ ചലച്ചിത്ര അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായും വെട്ടിമാറ്റി. ഇസ്രയേല്‍ ഫലസ്തീന്‍ യുദ്ധത്തെ നോക്കി, ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തുന്നവരാണ് ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ നിന്നും കുട്ടികളെ വെട്ടി മാറ്റിയിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം തന്നെ ഒരു തട്ടിക്കൂട്ട് സംവിധാനമെന്ന് മനസ്സിലാക്കാന്‍ ഇതു ധാരാളം മതിയാകും.
എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് ബാലതാരത്തിനുള്ള പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോള്‍ ഈ വര്‍ഷം മാത്രം ബാലതാരങ്ങളും ബാലതാരങ്ങള്‍ അഭിനയിച്ച സിനിമകളും അപ്രത്യക്ഷമാകുന്നതെങ്ങനെ. അപ്പോള്‍ ബാലതാരങ്ങള്‍ അഭിനയിച്ച സിനിമയും, ബാലതാരങ്ങളും കേരളത്തില്‍ തന്നെയുണ്ടായിരുന്നു. മലയാള സിനിമാ മേഖലയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമിയും, അതിന്റെ ഭാരവാഹികളും വകുപ്പു മന്ത്രിയും മാത്രം കണ്ടില്ല. ഓര്‍ക്കുക, ബാലതാരങ്ങള്‍ നാളത്തെ തലമുറയാണ്. അന്ന്, നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനംനല്‍കണമെന്ന് വാശി പിടിച്ചാല്‍, ചിലപ്പോള്‍ അവര്‍ കേട്ടുവെന്ന് വരില്ല. ഈ വിഷയത്തില്‍ ബാലതാരമായ ദേവനന്ദ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. മിക്ക സിനിമാ പ്രേമികളും ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നു കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്.
രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി അത് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ക്ക് അത് ഊര്‍ജ്ജം ആയി മാറിയേനെ എന്നാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന തലമുറയ്ക്ക് നേരെയാണ് 2024ലെ മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത് എന്നും വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, ഗു, ഫീനിക്സ്, എ ആര്‍ എം അടക്കമുള്ള സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. സഎല്ലാ മാധ്യമങ്ങളും സിനിമ പ്രവര്‍ത്തകരും പൊതുജനങ്ങളും ഇത് ചര്‍ച്ച ചെയ്യണം. അതേസമയം അവാര്‍ഡ് പ്രഖ്യാപനത്തില്‍ കുട്ടികള്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വലിയ തരത്തിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ അടക്കമുള്ള സിനിമകള്‍ ഉണ്ടായിട്ടും കുട്ടികള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് ഇല്ല എന്ന ചോദ്യമാണ് ചുറ്റില്‍ നിന്നും ഉയരുന്നത്.
ദേവനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്.
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാര്‍ത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും, എആര്‍എമ്മും അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ. കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമ പ്രവര്‍ത്തകരും പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം. അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം’. – ദേവനന്ദ മാളികപ്പുറം.
CONTENT HIGH LIGHTS; What did they do to the children? Did they cut them?: Chalachitra Academy says no award, no recognition?; Child actor Devananda criticizes?; Malayalam cinema is on the verge of collapse?
















