എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ നിലപാട് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എയുടെ ഭാഗമായി മാറിയതിനു ശേഷമാണ് ഇത് വര്‍ദ്ധിച്ചത്. ഇപ്പോള്‍ അത് പതിന്‍മടങ്ങ് കൂടിയിട്ടുണ്ടെന്ന് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് നടേശന്‍. എന്നാല്‍, ഈ അഭിമുഖം ഫേസ്ബുക്ക് പേജില്‍ വന്നതിനു പിന്നാലെ വെള്ളാപ്പള്ളിയെ കണക്കിനു വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വരുന്നത്. മുസ്ലിംഗങ്ങള്‍ മറ്റു മതക്കാരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആരോപണം. മുസ്ലീംഗങ്ങളുടെ ആഘോഷ ദിവസങ്ങളില്‍ കടപോലും തുറക്കാന്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി പറയുന്നത്.
- വെള്ളാള്ളിയുടെ വാക്കുകള്‍ ഇങ്ങനെ
മുസ്ലിഗങ്ങളുടെ ആഘോഷ സമയത്തോ മതാചാരങ്ങള്‍ നടക്കുന്ന സമയത്തോ ഒരു കടമുറി തുറക്കാന്‍ സാധിക്കുമോ. അവിടെ എവിടെ ഇരിക്കുന്നു ജനാധിപത്യം. അവിടെ മതാധിപത്യമാണ് നടക്കുന്നത്. അവിടുത്തെ മതാചാരങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ മറ്റുള്ള മതക്കാര്‍ക്ക് ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുള്ളൂ. ഇത് പകലുപോലുള്ള സത്യമല്ലേ. ഇതൊന്നും പറയാത്തത്, ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ധൈര്യമില്ലല്ലോ. തന്റേടമില്ലല്ലോ. ഈ മാധ്യമങ്ങള്‍ കുറ്റം എന്തിനാ പറയുന്നത്. എല്ലാവരുടെയും മനസ്സിലുണ്ട് ഇത്. എല്ലാവര്‍ക്കും അറിയാം. പക്ഷെ, പറയുന്നില്ല എന്നേയുള്ളൂ. പറയുന്നില്ല എന്നതു കൊണ്ട് ചെയ്യുന്നതെല്ലാം ശരിയാണോ എന്ന് അവര് സ്വയം പരിശോധിക്കട്ടെ. അവരുടെ ആചാരങ്ങള്‍ വരുന്നതു കൊണ്ട് ഒരു ചായക്കട തുറക്കാന്‍ പറ്റാത്ത സാഹചര്യം. എന്ത് ധാര്‍ഷ്ട്യവും വഴക്കും ഉണ്ടാക്കുയാണ്. എല്ലാം അടപ്പിച്ചില്ലേ.
മുസ്ലീംഗങ്ങളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ധൈര്യമില്ലെന്നും വെള്ളാപ്പള്ളി പറയുമ്പോള്‍ എന്താണ് ഇതിനു കാരണമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഈ നായ ചാവുന്ന ദിവസം കേരള ജനത പടക്കംപൊട്ടിച്ച് ആഘോഷിക്കുമെന്നാണ് ഒരാള്‍ പോസ്റ്റിനു താഴെ കമന്റിട്ടിരിക്കുന്നത്. എടോ തന്റെ മകന്‍ ദുബൈയില്‍ തട്ടിപ്പുകേസില്‍ അകത്തു പോയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നത് ഒരു മുസ്ലീം അല്ലെ. നന്ദിയില്ലാത്ത വര്‍ഗം എന്നാണ് മറ്റൊരാള്‍ കമന്റ് ബോക്‌സില്‍ എഴുതിയിരിക്കുന്നത്.
ഇവനെപ്പോലുള്ള ചെറ്റയ്‌ക്കെതിരേ കലാപത്തിനു ശ്രമിച്ചു എന്നതിന് കേസ്എടുത്ത് അകത്തിടണമെന്ന് മറ്റൊരളുടെ അഭിപ്രായം. പിണറായി കുട്ടൂസന്‍ ലുട്ടാപ്പി എന്നാണ് വേറൊരു കമന്റ്. 80 ശതമാനത്തില്‍ അധികം മുസ്ലീംഗങ്ങള്‍ ഉള്ള ഒരു മേഖലയിലാണ് ഞാന്‍ ജീവിക്കുന്നത്. മലപ്പുറം വളാഞ്ചേരി. ഇവിടെ മുസ്ലിംസിന്റെ നോമ്പ് മാസത്തില്‍ വളാഞ്ചേരി ജംഗ്ഷനില്‍ തന്നെ മൂന്നു ബിരിയാണി കടകള്‍ തുറന്നു വെച്ചിട്ടുണ്ടാവും.അംബിക പോലുള്ള വെജിറ്റേറിയന്‍ ഹോട്ടലുകള്‍ വേറെയും എന്റെ യൊക്കെ ഫ്രണ്ട്‌സില്‍ 90 ശതമാനവും മുസ്ലീംസ് കൂട്ടുകാരന്‍മാരാണ്. ഞങ്ങള്‍ ഒരുമിച്ച് പൂരത്തിന് പോകും. നേര്‍ച്ചയ്ക്ക് പോകും സിനിമയ്ക്കു പോകും
പെരുനാള്‍ വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഓണം വന്നാല്‍, അവര്‍ നമ്മുടെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കും. ഇവിടെയൊന്നും യാതൊരു കുഴപ്പവുമില്ല. വളരെ കുറച്ചു ശതമാനം ചിലപ്പോള്‍ കുറച്ചു വര്‍ഗീയമായി തീവ്രമായി ചിന്തിക്കുന്നവര്‍ ഉണ്ടാവാം. അത് എല്ലാ വിഭാഗത്തിലും ഉണ്ട്. അവരെ തിരിച്ചറിയാം. മാറ്റി നിര്‍ത്താം. അവരോട് കൂട്ടുകൂടാതിരിക്കുക. അത്രതന്നെ വെറുതേ വര്‍ഗീയ വിഷംയ തുപ്പി നാടിന്റെ സമാധാനം കളയാന്‍ ശ്രമിക്കല്ലേ എന്നാണ് ബാബു വളാഞ്ചേരിയുടെ കമന്റ്. വീഡിയോക്ക് കടപ്പാട് ന്യൂസ് 18
















