ഏഷ്യാനെറ്റിന്റെ പ്രസ്റ്രീജ് ഗെയിം ഷോയാണ് ‘ബിഗ്‌ബോസ്’. അതിന്റെ ഏഴാം സീസണ്‍ ഇന്നലെ സമാപിച്ചപ്പോള്‍ വിന്നറായത്, സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍ ആയിരുന്നു. 50 ലക്ഷം രൂപയും, നിരവധി സമ്മാനങ്ങളും ലക്ഷങ്ങള്‍ വിലവരുന്ന കാറും, ബിഗ്‌ബോസ് സീസണ്‍ 7 ട്രോഫിയുമാണ് ലഭിച്ചത്. ബിഗബോസ് ഗെയിം ഷോയില്‍ വിന്നര്‍ക്കാണ് ഏറ്റവും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. കൂടാതെ, മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുമായി ഒപ്പിടുന്ന കരാറില്‍ പറയുന്ന ദിവസ വേതനവും നല്‍കാറുണ്ട്. പക്ഷെ, ഗെയിം ഷോയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ യഥാര്‍ഥ ‘ബിഗ്‌ബോസ്’ ആരാണെന്ന് ഈ വിജയാഘോഷത്തിന് ഇടയില്‍ ആരും ശ്രദ്ധിക്കില്ല. നടന്‍ മോഹന്‍ലാലാണ് ആ ‘ബിഗ്‌ബോസ്’. ഷോയിലെ വിജയിക്ക് ലഭിക്കുന്ന വിജയ സമ്മാനത്തുകയേക്കാള്‍ പതിന്‍മടങ്ങാണ് മോഹന്‍ലാലിന്റെ ശമ്പളം.
മോഹന്‍ലാലിന്റെ വരുമാനം 24 കോടി രൂപയാണ്. ഒരു എപ്പിസോഡിന് ഏകദേശം 86 ലക്ഷം രൂപ വീതം. അതായത്, ബിഗ്‌ബോസ് ഗെയിം ഷോ വിന്നര്‍ക്ക് കിട്ടുന്ന സമ്മാതത്തുക പോലും മോഹന്‍ ലാലിന്റെ ഒരു എപ്പിസോഡിന്റെ ശമ്പളത്തിനും താഴെയാണ് എന്നര്‍ത്ഥം. ആദ്യ സീസണില്‍ 12 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒരു സീസണ്‍ മുഴുവന്‍ അവതാരകനാവുന്നതിന്റെ പ്രതിഫലമാണിത്. അതായത്, 14 ആഴ്ചകളിലായി മോഹന്‍ലാലിന് ലഭിച്ചിരുന്നത് 12 കോടി രൂപയാണ്. ഒരാഴ്ച രണ്ട് എപ്പിസോഡുകള്‍. ആകെ 28 എപ്പിസോഡുകള്‍. ഒരു എപ്പിസോഡിന് ഏകദേശം 43 ലക്ഷം രൂപ. രണ്ടാം സീസണ്‍ മുതല്‍ മോഹന്‍ലാല്‍ പ്രതിഫലം വര്‍ധിപ്പിച്ചു.
ആറ് കോടി രൂപ വര്‍ധിപ്പിച്ച് 18 കോടി രൂപയായിരുന്നു രണ്ട് മുതല്‍ ആറ് വരെയുള്ള സീസണുകളില്‍ മോഹന്‍ലാലിന്റെ പ്രതിഫലം. അതായത്, ഒരു എപ്പിസോഡിന് 64 ലക്ഷത്തിലധികം രൂപ വീതം. ഏഴാം സീസണില്‍ എത്തുമ്പോഴേക്കും മോഹന്‍ലാല്‍ വീണ്ടും പ്രതിഫലം വര്‍ധിപ്പിച്ചു. സീസണ്‍ അവതാരകനാവുന്നതിന് മോഹന്‍ലാല്‍ ഈടാക്കിയത് 24 കോടി രൂപയാണ്. ഒരു എപ്പിസോഡിന് ഏകദേശം 86 ലക്ഷം രൂപ വീതം. ഗെയിം കളിക്കുന്നവരും, അതില്‍ എവിക്ട് ആയിപ്പോകുന്നവരും, കണ്‍ന്റ് ക്രിയേറ്റ് ചെയ്യുന്നവരും, അടിയും വെറുപ്പും സമ്പാദിക്കുന്നവരുമാണ് ഷോയുടെ ഹൈലൈറ്റാകുന്നത്. ഒരു ആങ്കര്‍ എന്നതിലുപരി, ഷോയിലെ മത്സരാര്‍ത്ഥികളുടെ മാനസിക ശാരീരിക വികാസങ്ങളും വൈകല്യങ്ങളും മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. അതിനിടയില്‍ കോടികള്‍ സമ്പാദിക്കുന്ന ലാലേട്ടനെ, അത്രയ്ക്ക് ആരും ശ്രദ്ധിക്കാറില്ല.
അതേസമയം, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍, അനുമോള്‍ക്ക് പ്രതിഫലമായി മാത്രം ലഭിക്കുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി കൂടിയാണ് അനുമോള്‍. ഈ പ്രതിഫലം നികുതിയിളവുകള്‍ക്ക് വിധേയമായിരിക്കും. ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസ് 50 ലക്ഷം രൂപയാണ് എന്നാല്‍, ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികള്‍ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോള്‍ക്ക് ലഭിച്ചത്. ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഏകദേശം 30% വരെ നികുതി നല്‍കേണ്ടി വരും.
നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോള്‍ക്ക് കൈമാറുക. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാര്‍ എന്നിവയെല്ലാം ചേര്‍ത്ത്, ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോള്‍ പുറത്തിറങ്ങുന്നത്. ഇതിനെല്ലാമുപരി 100 ദിവസം കൊണ്ട് ബിഗ്‌ബോസ് ഷോയിലൂടെ നടത്തിപ്പുകാര്‍ സമ്പാദിക്കുന്നത് ഏകദേശം 500 കോടിക്കു മുകളിലാണ്. സഭ്ദം കൊണ്ടു മാത്രം സാന്നിധ്യം അറിയിക്കുന്ന ബിഗ്‌ബോസിന്റെ സമ്പാദ്യത്തെ കുറിച്ച് ഇതുവരെ ആരും പുറത്തു പറയാത്താ കഥകള്‍ അറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എട്ടാം സീസണിനു വേണ്ടി കാത്തിരിക്കുന്ന കണ്ടസ്റ്റന്റുകളും, പ്രേക്ഷകരും അറിയാന്‍, ലാലേട്ടന്‍ ഇനിയും പ്രതിഫലം ഉര്‍ത്തുമെന്നുറപ്പാണ്. 100 കോടിയിലേക്കുള്ള പ്രയാണത്തിലാണ് ലാലേട്ടന്‍.
ബിഗ്‌ബോസ്, ലാലേട്ടന്‍ ചോദിക്കുന്ന തുക കൊടുക്കാനും തയ്യാറാണ്. കാരണം, ലാലേട്ടന്റെ മാര്‍ക്കറ്റ് വാല്യു വെച്ചാണ് ബിഗ്‌ബോസ് മുന്നോട്ടു പോകുന്നതെന്നത് വസ്തുതയായതു കൊണ്ട്. സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി നില്‍ക്കുകയാണ് ബിഗ്ബോസ് ഷോ. ഓരോ ദിവസവും അവിടെ നടക്കുന്ന ഗെയിമുകളെ കുറിച്ചുള്ള ചര്‍ച്ചകളൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍, മലയാളത്തില്‍ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ബിഗ് ബോസിന്റെ സംപ്രേഷണം നടക്കുന്നുണ്ട്. മത്സരങ്ങള്‍, വഴക്കുകള്‍, വൈകാരിക നിമിഷങ്ങള്‍, വാദപ്രതിവാദങ്ങള്‍ എന്നിവയ്ക്ക് ശേഷം ഓരോ ആഴ്ചയും പ്രേക്ഷക വോട്ടിലൂടെ ഒരാള്‍ പുറത്താകും.
ഒടുവില്‍ വീട്ടില്‍ ശേഷിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളെ വിജയിയായി പ്രഖ്യാപിക്കും. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷന്‍ ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. 2006ല്‍ ഹിന്ദിയില്‍ ആരംഭിച്ച ഫ്രാഞ്ചൈസി ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ ഭാഷകളിലും അതാതു ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താര പരിവേഷമുള്ള താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ വിജയ് സേതുപതിയും കന്നഡയില്‍ കിച്ച സുദീപും തെലുങ്കില്‍ നാഗാര്‍ജുനയും മലയാളത്തില്‍ മോഹന്‍ലാലുമാണ് അവതാരകരായി എത്തുന്നത്. 2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്.
CONTENT HIGH LIGHTS; Is ‘Bigg Boss’ the only one with the highest income?: Is the reward 20 times what the winner gets?; Who is that Bigg Boss who becomes a millionaire through the show?
















