അടിമാലി: തദ്ദേശതിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോഴും മലയോരമേഖലയിൽ ചുട്ടുപുകയുന്ന യഥാർത്ഥ ചോദ്യമാണ് വന്യമൃഗശല്യം. വോട്ടുതേടി വീടുകളിലേക്കെത്തുന്ന സ്ഥാനാർഥികളുടെ മുന്നിൽ കർഷകർ തുറന്നുകാട്ടുന്നത് കാട്ടാനയും കുരങ്ങുകളും കാട്ടുപന്നികളും ധ്വംസിപ്പിച്ച വയലുകളുടെയും പ്രതീക്ഷകളുടെയും അവശിഷ്ടങ്ങളാണ്. പ്രശ്നം പറഞ്ഞ് കണ്ണ് നിറയുന്നവർ കർഷകർ; അതിനെ എങ്ങനെ പരിഹരിക്കുമെന്ന കുഴപ്പം സ്ഥാനാർഥികൾക്കുമാണ്.
മറയൂർ പഞ്ചായത്തിൽ കാട്ടാന, കുരങ്ങ്, കാട്ടുപോത്ത് എന്നിവയാണ് കൃഷിയെ നശിപ്പിക്കുന്നത്. മാങ്കുളത്തിൽ കാട്ടാനയും കാട്ടുപന്നിയുമാണ് പ്രധാനശത്രുക്കൾ. അടിമാലിയിൽ ആനക്കൊപ്പം കുരങ്ങുകളുടെ ശല്യവും വല്ലാതെ തലവേദനയാകുന്നു. ചില മേഖലകളിൽ കാട്ടുപന്നിയുടെ അതിക്രമവും വ്യാപകമാണ്.
തെരഞ്ഞെടുപ്പിൽ വോട്ടുതേടി ചെല്ലുന്നവരോട് പ്രശ്നം ഉന്നയിക്കുന്ന വോട്ടർമാർ തങ്ങൾ നേരിടുന്ന പ്രതിസന്ധി എല്ലാവരെയും ബോധ്യപ്പെടുത്തുന്നു. പ്രശ്നം പരിഹരിക്കാൻ സ്ഥാനാർഥികൾക്കും ആഗ്രഹമുണ്ട്. എന്നാൽ, എങ്ങനെയെന്ന് മാത്രം നിശ്ചയമില്ല. വനമേഖലയോട് ചേർന്ന പഞ്ചായത്തുകളിലെല്ലാം ആന, കുരങ്ങ് വിഷയം രാഷ്ട്രീയ പാർട്ടികളെയെല്ലാം കുഴപ്പിക്കുന്നുണ്ട്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകിയതായി സർക്കാർ പറയുമ്പോൾ എങ്ങനെയെന്നതും ചോദ്യചിഹ്നമാണ്. മാങ്കുളം പഞ്ചായത്തിൽ കൃഷിയിടങ്ങളിലെല്ലാം വ്യാപകനാശമാണ് ഇവ വരുത്തുത്.
ഒരു കൃഷിയും ചെയ്യാനാകുന്നില്ല. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് സർക്കാറുകൾക്കുപോലും പറയാൻ കഴിയാതിരിക്കെ, തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമൊണ് സ്ഥാനാർഥികൾ മറുചോദ്യം ഉയർത്തുത്. എന്നാൽ, മലയോരത്തിന്റെറെ കാർഷികമേഖലയെ പിന്നോട്ടടിക്കുന്ന വന്യമൃഗ ശല്യം തടയണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. മലയോര കാർഷിക മേഖല തകർത്ത് കൊണ്ടിരിക്കുന്ന വന്യമൃഗശല്യം അടിയന്തരമായി നിയന്ത്രിക്കേണ്ടതുണ്ട്.
















