രൂക്ഷമായ സൈബറാക്രമണം നേരിടേണ്ടിവരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ ലിറ്റിൽ കപ്പിൾ അമൽ , സിതാര ദമ്പതികൾ.
ശരീരം ചെറുതായതിനാൽ, ക്രൂരവും നിന്ദ്യവുമായ വാക്കുകളിലൂടെ ചിലർ അവഹേളിക്കുന്നുവെന്ന് ഇവർ പറഞ്ഞു. ദേഹനിന്ദയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.
‘ഞങ്ങൾക്കും ജീവിക്കണം, സമൂഹമാധ്യമങ്ങളിലെ അവഹേളനം അതിരുകടക്കുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്നു. ശരീരം ചെറുതായത് ഞങ്ങളുടെ കുറ്റം കൊണ്ടല്ല.
സമൂഹത്തിൽ ഞങ്ങൾക്കും മാന്യമായി ജീവിക്കണം. ക്രൂരവും നിന്ദ്യവുമായ വാക്കുകളുമായി ചിലർ അവഹേളിക്കുന്നു. അശ്ലീല സന്ദേശങ്ങളും അയക്കുന്നുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും’- അമലും സിത്താരയും പറഞ്ഞു.
















