ഷാർജ: യുഎഇയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെഹ്ഫിൽ ഇന്ററ്നാഷണൽ ഒരുക്കുന്ന ‘മെഹ്ഫിൽ മേരെ സനം – സീസൺ 4’ നവംബർ 22ന് വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറും. കലാസ്വാദകർക്ക് വൈവിധ്യമാർന്ന ദൃശ്യ–ശ്രാവ്യ വിരുന്നൊരുക്കുകയാണ് മെഹ്ഫിൽ ഇന്റർനാഷണലിന്റെ ലക്ഷ്യം.
പ്രോഗ്രാമിന്റെ ഭാഗമായി വിവിധ കലാപരിപാടികൾക്കൊപ്പം, വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ വേദിയിൽ അനുമോദിക്കും. ഹ്രസ്വചിത്ര അവാർഡ് വിതരണം, കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്, മിമിക്രി തുടങ്ങി നിരവധി കലാരൂപങ്ങൾ പരിപാടിക്ക് നിറം പകരും.
മലയാളി സമുദായത്തിന്റെ കലാകൗശലങ്ങൾ ഒരേ വേദിയിലെത്തിക്കുന്ന വാർഷികോത്സവമായതിനാൽ പങ്കെടുക്കുന്നവരുടെ സാന്നിധ്യം വർദ്ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
















