കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കം. ഡിസിസി ഓഫീസില്‍ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും തമ്മില്‍ ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടി. ഇരുവരും തമ്മിലുളള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കയ്യാങ്കളി നടന്നത് പരിശോധിക്കുമെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്നും എം ലിജു പറഞ്ഞു.
ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. കയ്യാങ്കളിയില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പറഞ്ഞു.
















