പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്കെതിരെ മായ രാഹുൽ മത്സര രംഗത്ത്.
സിറ്റിങ് കൗൺസിലർമാരായ ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തമ്മിലടിയും രാജിയും തുടരുകയാണ്.
കാസര്‍ഗോഡ് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് ജില്ലാ പ്രസിഡൻ്റുമാണ് ഏറ്റുമുട്ടിയത്. പരസ്പരം മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
















