കോഴിക്കോട്: പണമില്ലെങ്കിൽ കോൺഗ്രസിൽ സീറ്റില്ലെന്ന വിമർശനവുമായി കോഴിക്കോട് കാരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമദ് ദിശാലാണ് വിമർശനം ഉന്നയിച്ചത്. കുന്നമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷൻ സീറ്റിൽ ക്വാറി ഉടമയ്ക്ക് സീറ്റ് നൽകിയതിലാണ് പ്രതിഷേധം.
പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവർത്തകരെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന ക്വോറി ഉടമക്ക് അധികാരം പതിച്ചു നൽകിയെന്നാണ് ആരോപണം.
















