കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണിന്ന്. രണ്ട് മുന്‍ എംഎല്‍എമാരെയാണ് യുഡിഎഫ് ഇത് വരെ തദ്ദേശ പോരിന് രംഗത്തിറക്കിയിരിക്കുന്നത്.
അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയുമാണത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൂടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
മുന്‍ എംഎല്‍എ ഇ എം ആഗസ്തിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കട്ടപ്പന നഗരസഭയില്‍ ഇ എം ആഗസ്തി മത്സരിക്കും. നഗരസഭയിലെ 22ാം വാര്‍ഡായ 20 ഏക്കറില്‍ നിന്നായിരിക്കും ഇ എം ആഗസ്തി ജനവിധി തേടുക.
















