തീയേറ്ററുകളിൽ പൊട്ടിച്ചിരി സമ്മാനിച്ച ഷറഫുദീന്‍ അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബര്‍ 28 മുതല്‍ ZEE5-ല്‍. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം തീയേറ്ററുകളിൽ വമ്പൻ ഹിറ്റ് ആയിരുന്നു.
ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ഈ ചിത്രം പ്രനീഷ് വിജയനാണ് സംവിധാനം ചെയ്തത്. ഇതിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി എന്നിവരാണ്. ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനായ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ്.
വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന്റെ വിതരണം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു. കൂടാതെ സംഗീതം നിർവഹിച്ചത് രാജേഷ് മുരുകേശന്‍ ആണ്. അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
പെറ്റ് ഡിറ്റക്റ്റീവ് എന്ന ചിത്രം ഏത് പ്രായക്കാർക്കും ഒരുപോലെ കാണാനും ആസ്വദിക്കാനും പറ്റുന്ന രീതിയിൽ ആണ് എടുത്തുവെച്ചിരിക്കുന്നത്. ലോജിക്ക് നോക്കാതെ കൊച്ചുകുട്ടികൾ മുതൽ വയസ്സായവർക്കു പോലും ഈ ചിത്രം ആസ്വദിക്കാനായി സാധിക്കും. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായിട്ടാണ് ഷറഫുദീന്‍ ഈ ചിത്രത്തിൽ.
പ്രേക്ഷകര്‍ക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തിയറ്ററുകളില്‍ ചിരിയുടെ പൂരം പടര്‍ത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ZEE5 ഓ ടി ടിയില്‍ നവംബര്‍ 28 മുതല്‍ സ്ട്രീമിങ് തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
















