തൃശ്ശൂരിൽ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ(32) ആണ് മരിച്ചത്. പൊറുത്തുശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് സ്നേഹ. വീട്ടിൽ നിന്ന് ജോലിക്ക് ആയി വില്ലജ് ഓഫീസിലേക്ക് പോകും വഴി ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സ്വകാര്യബസിനെ മറികടന്നു വന്ന ‘റീബോണ്‍’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയും റോഡിലേക്ക് വീണ സ്നേഹയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത് എന്നാണ് കണ്ടു നിന്ന ആളുകൾ പറയുന്നത്.
അപകടം നടന്ന ഉടൻ തന്നെ ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകർന്ന സ്ഥിതിയിലാണ്. സ്നേഹയുടെ ഭര്‍ത്താവ്: ജെറി ഡേവിസ്(അസിസ്റ്റന്റ് പ്രൊഫസര്‍,തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജ്) മക്കള്‍:അമല(അഞ്ച് വയസ്) ആന്‍സിയ(ഒരു വയസ്).
















