റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശിയായ തള്ളാശ്ശേരി കാതാരി അസൈൻ (58) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അസൈനിനെ റിയാദിലെ അൽ നദ്വ ഫാമിലി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായി സ്ഥിരീകരിച്ചത്.
പരേതരായ കാതരി, ആമിന ദമ്പതികളുടെ മകനാണ് അസൈൻ. ഭാര്യ ഷെറീനയാണ്.
മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിയമ നടപടികൾ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
















