Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

16 വയസ്സുകാരും കാമുകന്മാർ: അമ്മയുടെ വഴിവിട്ട ബന്ധം കണ്ട മക്കളെ പുറംലോകം അറിയാതിരിക്കാൻ കൊന്നു; 2018-ലെ പിണറായിയിൽ നടന്ന ഇന്നും ചുരുളഴിയാത്ത കൊലപാതക കഥ !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പതിനാറു വയസ്സുകാർ വരെ കാമുകന്മാർ. സ്വന്തം ലൈംഗിക ബന്ധങ്ങൾക്ക് തടസ്സമായപ്പോൾ, ഒന്നരയും ഒൻപതും വയസ്സുള്ള പിഞ്ചു മക്കളെ വിഷം നൽകി കൊലപ്പെടുത്തി! ‘അമ്മ’ എന്ന പദവിയെ തന്നെ അപമാനിച്ച സൗമ്യ എന്ന സ്ത്രീയുടെ ഞെട്ടിക്കുന്ന കഥയായിരുന്നു 2018-ൽ പിണറായിയിൽ നടന്നത്. വഴിവിട്ട ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ കൊലപാതകങ്ങൾ നടത്തിയ യുവതി. കൊലപാതക കുറ്റത്തിന് ജയിലിൽ കഴിയുമ്പോൾ, താൻ കൊന്ന മകൾക്ക് കത്തെഴുതിയ ആ സ്ത്രീയുടെ മാനസികാവസ്ഥ എന്തായിരുന്നു? 2018-ൽ കേരളത്തിൽ സംഭവിച്ച, ഇന്നും ചുരുളഴിയാത്ത ദുരൂഹതകൾ നിറഞ്ഞ ആ കൊലപാതക പരമ്പരയുടെ യഥാർത്ഥ കഥയെന്താണ്?

കണ്ണൂർ പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ (32) ഭർത്താവ് കിഷോറിൽ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. തലശ്ശേരിയിലെ ഒരു കശുവണ്ടി ഫാക്ടറിയിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് സൗമ്യയുമായി രണ്ട് കുട്ടികളോടൊപ്പം ഒരുമിച്ച് ജീവിച്ചു. എന്നാൽ, അവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് കിഷോറിനെ ഉപേക്ഷിച്ച് സൗമ്യ രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെയാണ് ദുരന്തങ്ങളുടെ പരമ്പര തുടങ്ങുന്നത്.

2012 സെപ്റ്റംബറിൽ, ഇളയ മകൾ കീർത്തന കടുത്ത ശർദ്ദിയും അപസ്മാരവും ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ആറു വർഷം മുൻപ് നടന്ന ഈ മരണം സ്വാഭാവികമായിരുന്നുവെന്ന് സൗമ്യ വാദിച്ചെങ്കിലും, പിന്നീട് നടന്ന സംഭവങ്ങൾ ആ വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.
2018 ജനുവരി 31-ന് മൂത്തമകൾ ഐശ്വര്യയും (9) കടുത്ത ഛർദ്ദിയോടും വയറുവേദനയോടും കൂടി മരണത്തിന് കീഴടങ്ങി. തൊട്ടുപിന്നാലെ, 2018 മാർച്ച് 4-ന് സൗമ്യയുടെ അമ്മ കമലയും (65) സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലായി. നാല് ദിവസത്തിന് ശേഷം കമലയും മരിച്ചു. തുടർച്ചയായ മരണങ്ങൾ നാട്ടുകാരിൽ വലിയ സംശയമുണ്ടാക്കി. കിണർ വെള്ളത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് സൗമ്യ തന്നെ പ്രചരിപ്പിച്ചത് സംശയത്തെ കൂടുതൽ ആളിക്കത്തിച്ചു.

സൗമ്യയുടെ വീട്ടിലെ ദുരൂഹ മരണങ്ങൾ പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണത്തിന് വഴി തുറന്നു. മരണപ്പെട്ട കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുകയും ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ സമയത്താണ് സൗമ്യയെയും ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വെച്ച് പോലീസിന് നിർണ്ണായകമായ രാസപരിശോധനാ ഫലം ലഭിച്ചു: ശരീരത്തിൽ അലൂമിനിയം ഫോസ്ഫേറ്റ് എന്ന എലി വിഷത്തിൻ്റെ അംശം! ഇത് ഒറ്റയടിക്ക് കഴിച്ചതല്ല, മറിച്ച് ഘട്ടം ഘട്ടമായി കൊടുത്ത ‘സ്ലോ പോയ്സൺ’ ആണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോഴും എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ, പോലീസ് സംശയം സൗമ്യയിലേക്ക് കേന്ദ്രീകരിച്ചു.

പോലീസ് ചോദ്യം ചെയ്യലിന് മുന്നിൽ സൗമ്യയുടെ ആത്മവിശ്വാസം തകർന്നു. മൊബൈൽ കോൾ ഡീറ്റെയിൽസ് റെക്കോർഡ് പരിശോധിച്ചപ്പോൾ നിരവധി ചെറുപ്പക്കാരുമായി സൗമ്യക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. 16 വയസ്സുള്ള കുട്ടികൾ വരെ ഈ ബന്ധങ്ങളിലുണ്ടായിരുന്നു.

സൗമ്യ കുറ്റം സമ്മതിച്ചു തന്റെ വഴിവിട്ട ബന്ധങ്ങൾ മകൾ ഐശ്വര്യ കണ്ടിരുന്നു. രണ്ടു പുരുഷന്മാർ രാത്രിയിൽ വീട്ടിൽ വന്നതും കുഞ്ഞ് നിലവിളിച്ചതും പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് ഐശ്വര്യയെ കൊലപ്പെടുത്തിയത്. സൗമ്യയുടെ വീട്ടിലെ പുരുഷ സന്ദർശകരെക്കുറിച്ച് കമലയ്ക്ക് അറിയാമായിരുന്നു. സംശയങ്ങൾ പ്രകടിപ്പിച്ചതാണ് കമലയെ കൊലപ്പെടുത്താൻ കാരണം. അവർക്ക് രസത്തിൽ വിഷം കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

കൊലപാതക കേസിൽ റിമാൻഡ് ചെയ്യപ്പെട്ട സൗമ്യ കണ്ണൂർ വനിത സബ്ജയിലിൽ കഴിയുന്നതിനിടയിൽ താൻ കൊലപ്പെടുത്തിയ കുഞ്ഞിന് ഒരു കത്തെഴുതി: “യഥാർത്ഥ കൊലയാളിയെ വകവരുത്തി ‘യഥാർത്ഥ കുറ്റവാളിയായി’ ഞാൻ ഈ ജയിലിലേക്ക് തന്നെ തിരികെ വരും…”. പ്രതികാരത്തിൻ്റെ തീവ്രമായ വാക്കുകൾ കുറിച്ച ഈ യുവതി ദിവസങ്ങൾക്കകം, 2018 ഓഗസ്റ്റ് 24-ന് ജയിലിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സൗമ്യയുടെ മരണം ഇന്നും ദുരൂഹമായി തുടരുന്നു. മരണം സംഭവിച്ച സമയത്ത് ജയിലിൽ അസിസ്റ്റൻ്റ് സൂപ്രണ്ടും സൂപ്രണ്ടും ഒരേസമയം അവധിയിലായിരുന്നു. ജയിലുകളിൽ ഇവർ രണ്ടും ഒരേ സമയം ലീവ് എടുക്കരുതെന്ന നിയമം ഉണ്ടായിരുന്നിട്ടും എടുത്തത് സംശയത്തിലേക്ക് വഴിവെച്ചു. സൗമ്യയുടെ മരണം സംഭവിച്ചതിന് രണ്ട് മണിക്കൂർ ശേഷമാണ് അസിസ്റ്റൻ്റ് ജയിലർ ജയിലിൽ എത്തിയത്. സൗമ്യ ആത്മഹത്യ ചെയ്യില്ല എന്ന വീട്ടുകാരുടെ വാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ചെക്കിലും ജയിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തിയത്.

മരണശേഷം പുറത്തുവന്ന കോൾ ലിസ്റ്റിൽ പ്രമുഖരുടെ പേരുകൾ ഉണ്ടായിരുന്നുവെങ്കിലും പോലീസ് കൂടുതൽ അന്വേഷണം നടത്താത്തത് സംശയങ്ങൾക്കിടയാക്കി. സൗമ്യയുടെ കൊലപാതകങ്ങളിൽ ഏതൊക്കെ പ്രമുഖർക്ക് പങ്കുണ്ടായിരുന്നു? സൗമ്യയുടെ ഡയറിക്കുറിപ്പിൽ പരാമർശിച്ച ‘അവൻ ആര്?’ ഈ ചോദ്യങ്ങൾക്കൊന്നും 7 വർഷം കാലം കടന്നുപോയിട്ടും ഇന്നും വ്യക്തമായ ഉത്തരമില്ല. മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട, ഒരു അമ്മ ആത്മഹത്യ ചെയ്ത, ഈ ദുരൂഹമായ കൊലപാതക പരമ്പരയുടെ യഥാർത്ഥ ചുരുളഴിയാതെ കിടക്കുകയാണ്.

Tags: MurderkannurANWESHANAM NEWSSOUMYA CASE2018 MURDER CASEPINARAYI MURDER CASEപിണറായി

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies