Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

വൈറൽ ബൺ മസ്ക‍യും ഇറാനി ചായയും കുഴപ്പക്കാരോ? ഇതൊന്ന് അറിഞ്ഞോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 03:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഐറ്റമാണ് ബൺ മസ്കയും ഇറാനി ചായയും. വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണും ആവി പറക്കുന്ന ചൂടു ചായയും. ആഹാ, സംഭവം എവിടെ കിട്ടുമെന്ന് കേട്ടാലും ആളുകൾ വട്ടം കൂടും. കൊച്ചിയിൽ വെറും 50 രൂപയ്ക്കാണ് ഈ കോംബോ ഇന്ന് ലഭിക്കുന്നത്. കേരളത്തിലെ ഭക്ഷണപ്രേമികൾക്കിടയിലെ പുതിയ ട്രെൻഡിങ്ങ് ഐറ്റം കുറച്ച് ദിവസമായിട്ട് ഇത് തന്നെയെന്ന് പറയാം. ഇൻസ്റ്റഗ്രാമിലാണ് ഈ കോംബോ വൈറലാവുന്നത്. ഫുഡ് ബ്ലോഗേഴ്സ് അടക്കം ഈ കോമ്പിനേഷൻ ഇതിനോടകം തന്നെ ട്രൈ ചെയ്ത് കേട്ടോ… മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്നു ഈ കോമ്പോ. ‘ചായ് കപ്പിൾ’ എന്ന പേരിൽ വൈറലായ ദമ്പതികളാണ് കേരളത്തിൽ ഈ ട്രെൻഡിന് തുടക്കമിട്ടത്. വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണും ചൂടുള്ള ചായയും കിടു കോമ്പിനേഷൻ തന്നെ!

എന്താണ് ബൺ മസ്‌കയും ഇറാനി ചായയും?

‘മസ്‌ക’ എന്ന വാക്കിന്റെ അർഥം വെണ്ണ എന്നാണ്. പേർഷ്യൻ വാക്കായ ‘മഖ്‌സാൻ’ അല്ലെങ്കിൽ ഹിന്ദിയിലെ ‘മഖൻ’ എന്നിവയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. മൃദലമായ, അല്പം മധുരമുള്ള ഒരു ബണ്ണിനെ നടുവേ പിളർന്ന്, അതിനുള്ളിൽ ഉരുകിയ വെണ്ണ പുരട്ടുന്നു. ചിലയിടങ്ങളിൽ വെണ്ണയോടൊപ്പം മിൽക്ക് മെയ്ഡ്/കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ അല്പം പഞ്ചസാരയും ചേർത്ത് പുരട്ടാറുണ്ട്. ഈ ബൺ ചെറുതായി ചൂടാക്കിയാണ് സാധാരണയായി വിളമ്പുന്നത്.

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർ മുംബൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ സ്ഥാപിച്ച ‘ഇറാനി കഫേകളി’ലൂടെയാണ് ഈ ചായ പ്രശസ്തമാകുന്നത്. പാർസിക്കാരുടെ രുചി നിറച്ച ബൺ മസ്‌ക അന്നേ മുംബൈയിലും മറ്റും പലരുടെയും പ്രിയപ്പെട്ട പലഹാരമായിരുന്നു. സാധാരണ ചായയേക്കാൾ കട്ടിയുള്ളതും ക്രീം നിറഞ്ഞതുമാണ് ഇറാനി ചായ. ചായയുടെ കടുപ്പമുള്ള സത്ത് (കട്ടൻ ചായ) ഒരു പാത്രത്തിലും, മറ്റൊരു പാത്രത്തിലായി പാലിൽ പഞ്ചസാരയോ കണ്ടൻസ്ഡ് മിൽക്കോ ചേർത്ത് നന്നായി കുറുക്കി കട്ടിയാക്കിയുമാണ് ഇത് തയാറാക്കുന്നത്.

വിളമ്പുന്ന സമയത്ത് ഇവ രണ്ടും ആവശ്യാനുസരണം ചേർക്കുന്നു. ഏലക്ക, കറുവപ്പട്ട, ഇഞ്ചി തുടങ്ങിയ മസാലകളും ചേർത്താണ് ചായ തയാറാക്കുന്നത്. ചൂടുള്ള, മസാല രുചിയുള്ള, ക്രീമി ആയ ഇറാനി ചായയും, നനഞ്ഞ, മധുരമുള്ള, വെണ്ണ പുരട്ടിയ ബൺ മസ്‌കയും ചേരുമ്പോൾ ഉണ്ടാകുന്ന രുചിയുടെ കോമ്പിനേഷൻ സവിശേഷമാണ്. ബൺ ചായയിൽ മുക്കിക്കഴിക്കുന്നതാണ് ഇതിന്റെ രീതി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ തെരുവോര ചായക്കടകളിലും കഫേകളിലും ഒരു കാലത്ത് സർവസാധാരണമായിരുന്നു ഈ ബൺ മസ്‌കയും ഇറാനി ചായയും.

വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ചായ വിൽക്കാനിറങ്ങിയ ‘ചായ് കപ്പിൾ’ എന്ന യുവ സംരഭക ദമ്പതികളുടെ കഥയാണ് ആദ്യം ശ്രദ്ധയാകർഷിക്കുന്നത്. പിന്നാലെ, ആവി പറക്കുന്ന ചായയുടെയും വെണ്ണ നിറച്ച ബണ്ണും ചിത്രങ്ങളായും റീലുകളായും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ വിഭവം ട്രെൻഡായി മാറുകയായിരുന്നു. വളരെ ലളിതമായ ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യമുള്ളത് എന്നത് കൊണ്ട് തന്നെ വിലയും പൊതുവെ കുറവായിരിക്കും.

ട്രെൻഡിങ് എന്നതിനപ്പുറം ഈ കോംബോ ആരോഗ്യകരമാണോ എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. ബൺ മസ്‌കയും ഇറാനി ചായയും ഒരു ലഘുഭക്ഷണം മാത്രമാണ്. അല്ലാതെ ആരോഗ്യപരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇവയെ ഉൾപ്പെടുത്താൻ സാധിക്കില്ല. ബൺ മസ്‌കയിൽ വലിയ അളവിൽ വെണ്ണയും ബണ്ണിൽ മൈദയും മധുരവുമാണ് അടങ്ങിയിരിക്കുന്നത്.

ReadAlso:

രുചിയേറുന്ന ഈ ഹെൽത്തി ചിക്കൻ ഓട്സ് ആരും വേണ്ടെന്ന് പറയില്ല!!

ചേമ്പിൻ താൾ കൊണ്ട് പായസമോ? ഈ അപൂർവ്വ രുചി ഇതുവരെ പരീക്ഷിച്ചിട്ടുണ്ടോ?

ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ വെള്ളിവെളിച്ചത്തിൽ മറഞ്ഞിട്ട് 18 വർഷം

തൈരും ഉരുളക്കിഴങ്ങും ചേരുന്ന നേപ്പാളി രുചി; എളുപ്പത്തിൽ തയാറാക്കാം ‘ചകുനി

പരിപ്പ് ഇല്ലാതെ ഒരു വ്യത്യസ്ത വട പരീക്ഷിച്ചാലോ?

ഇറാനി ചായയിൽ കട്ടിയാക്കിയ പാലോ കണ്ടൻസ്ഡ് മിൽക്കോ ഉപയോഗിക്കുന്നതിനാൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് സാധാരണ ചായയേക്കാൾ കൂടുതലുമായിരിക്കും. ബൺ മസ്‌കയും ഇറാനി ചായയും ഒരുമിച്ച് കഴിക്കുമ്പോൾ, നമ്മുടെ ശരീരത്തിലേക്ക് പ്രധാനമായും എത്തുന്നത് അമിതമായ കാർബോഹൈഡ്രേറ്റ്സ്, പൂരിത കൊഴുപ്പ് (Saturated Fat), പഞ്ചസാര എന്നിവയാണ്.

പ്രധാനമായും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയതാണ് മൈദ. ഇത് പെട്ടന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യുന്നു. അമിതമായാൽ ശരീരഭാരം കൂടാനം പ്രമേഹ സാധ്യത വർധിപ്പിക്കാനും കാരണമായേക്കാം. ഒരു ബണിൽ ഒൻപത് ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.

ഇതൊക്കെ കേട്ട് ഇനി ബൺ മസ്‌ക വേണ്ടെന്ന് വെക്കുകയൊന്നും വേണ്ട, അമിതമാവാതെ നോക്കിയാൽ മതി. ഇനി ബൺ മസ്‌കയിൽ ആരോഗ്യകരമായ ചില മാറ്റങ്ങൾ വരുത്തിയാലും മതിയാകും. വെളുത്ത ബണ്ണിന് പകരം മൾട്ടിഗ്രെയ്ൻ ബൺ ഉപയോഗിക്കുക. വെണ്ണയുടെ അളവ് കുറയ്ക്കുകയോ, പകരം കുറഞ്ഞ അളവിൽ നട് ബട്ടർ ഉപയോഗിക്കുകയോ ചെയ്യാം.

ഇറാനി ചായയ്ക്ക് പകരം പഞ്ചസാര ചേർക്കാത്ത സാധാരണ മസാല ചായയോ, കട്ടിയുള്ള പാൽ ഒഴിവാക്കി ലൈറ്റ് മിൽക്ക് ഉപയോഗിച്ച് തയ്യാറാക്കിയ ചായയോ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ട്രെൻഡിനൊപ്പം ചേർന്ന ഇടക്കൊരു ബൺ മസ്‌കയൊക്കെയാവാം, പേടിക്കേണ്ട.

Tags: ബൺbunfoodചായchaya

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies