ആലപ്പുഴ (മണപ്പുറം): സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടാതെ, വിശാലമായ ചിന്തകളോടെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാവുകയാണ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. അതിദാരിദ്ര്യം ഇല്ല എന്ന് അധികൃതർ പറയുമ്പോഴും, സഹായം ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി കൈത്താങ്ങാകുകയാണ് ഈ കുട്ടികൾ. “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ” എന്ന പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾ നന്മയുടെ മാതൃകയാകുന്നത്. നവംബർ മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച്, പദ്ധതി പ്രവർത്തകർ അർഹരായ കുടുംബങ്ങളിലേക്ക് കൈമാറി. ഉള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള കുട്ടികളുടെ മനോഭാവത്തിന് മാതാപിതാക്കളും പൂർണ്ണ പിന്തുണ നൽകുന്നു. നന്മയുടെ പുതിയ പൂക്കൾ വിരിയുന്നതിലൂടെ, സേവന മനോഭാവത്തിൻ്റെ മികച്ച മാതൃകയായി മാറുകയാണ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ.
















