തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം പിടികൂടി എക്‌സൈസ് സംഘം. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെയാണ് എക്‌സൈസ് പിടികൂടിയത്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആരാധനാലയത്തിന്റെ മറവിൽ മദ്യക്കച്ചവടം കണ്ടെത്തിയത്. വൻതോതിൽ മദ്യം ശേഖരിക്കുകയും ആവശ്യക്കാർക്ക് അർജുനൻ എന്ന ഇയാൾ എത്തിച്ചു നൽകിരുന്നതായും എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.അജയകുമാർ, പ്രിവൻറീവ് ഓഫീസർ എം.എസ്. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത മദ്ധ്യം വില്പന കണ്ടെത്തിയത്.
















