ആസന്നമായ ക്രിസ്മസ് രാവുകള്‍ക്ക് ഹരം പകരാന്‍ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയില്‍ …..എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ്എത്തിയിരിക്കുന്നത്. ഡോ. ലിസ്സി കെ. ഫെര്‍ണാണ്ടസ് രചിച്ച് സ്റ്റീഫന്‍ ദേവസ്സി ഈണമിട്ട ഈ ഗാനം സൂര്യ ശേഖര്‍ ഗോപാലും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. അമല്‍. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ ഗാനമാണിത്. ഈണം കൊണ്ടും, രചനാ ഗുണം കൊണ്ടും, ആലാപന സന്ദന്ദര്യം കൊണ്ടും. മികവാര്‍ന്ന ഈ ഗാനം മലയാളികള്‍ ഏറ്റെടുത്തിരിക്കുക യാണ്.
സമീപകാലത്ത് എത്തിയ ഗാനങ്ങളില്‍ ഏറെ വൈറലായ ഗാനം. കൂടിയാണിത്. ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍സെന്റെറില്‍ ചിത്രത്തിന്റെ പ്രദര്‍ശനോത്തിനോടനുബന്ധിച്ചു നടത്തിയ മ്യൂസിക്ക് പ്രകാശന വേളയിലാണ് ഈ ഗാനം പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനമായിത്തന്നെ ഇതിനെ കരുതാം. ഒരുകാംബസ്സിന്റെ ക്രിസ്മസ് ആഘോഷമായിട്ടാണ് ചിത്രത്തില്‍ ഈ ഗാനത്തിന്റെ സന്ദര്‍ഭം.ഗ്ലോബല്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഡോ. ലിസ്സി .കെ.ഫെര്‍ണാണ്ടസ്, ഡോ.പ്രിന്‍സി പോസ്സി’ആസ്ട്രിയ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് ഡോ. ദേവസ്സി കുര്യന്‍, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആര്‍.ജോര്‍ഡി ഗോഡ്വിന്‍ ലൈറ്റ്ഹൗസ് മീഡിയ, കാംബസ്സിന്റെ പശ്ചാത്തലത്തില്‍ ഫുള്‍ ഫണ്‍ തില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍
നരേന്‍, ധ്യാന്‍ശ്രീനിവാസന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്,രണ്‍ജി പണിക്കര്‍,ജെയ്‌സ് ജോസ്, ബോബി കുര്യന്‍ റോസ്മിന്‍,, ദിവ്യദര്‍ശന്‍,ഷാജു ശ്രീധര്‍, സുമേഷ് എക്‌സ്ചന്ദ്രന്‍,,മഗ്ബൂര്‍ സല്‍മാന്‍, റുഷിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി കോട്ടയം രമേഷ്, ജോയ് ജോണ്‍ ആന്റെണി, നാസര്‍ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആര്‍ദ്രാ മോഹന്‍ ദിനില്‍ ദാനിയേല്‍,എന്നി
വരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം -റോ ജോ തോമസ് .
എഡിറ്റിംഗ് -ഡോണ്‍ മാക്‌സ്.
പശ്ചാത്തല സംഗീതം – ഫോര്‍ മ്യൂസിക്ക്.
കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാലൂസ്. കെ.പി.
കോസ്റ്റ്യും ഡിസൈന്‍ – ബബിഷാ കെ. രാജേന്ദ്രന്‍
ഡിസൈന്‍ – പ്രമേഷ് പ്രഭാകര്‍ .
സ്റ്റില്‍സ് – ജയ്‌സണ്‍ ഫോട്ടോ ലാന്റ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അമല്‍ ദേവ് – കെ.ആര്‍.
പ്രൊജക്റ്റ് – ഡിസൈന്‍ ടെറ്റസ് ജോണ്‍ .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ ‘
പ്രൊഡക ഷന്‍- കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍:
PRO വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; On a cold night in Bethlehem… Christmas Eve is celebrated with joy: The song has arrived
















