Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അതീവ സുന്ദരിയുടെ ഹണിമൂണ്‍ ആഘോഷം: ശേഷം കാമുകനൊരുക്കിയ കെണിയിലേക്ക് സ്വയം ചെന്നുചാടി; ബ്ലാക്ക്‌മെയില്‍ പ്രണയത്തിന്റെ അന്ത്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2025, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീക്ക് സൗന്ദര്യം ശാപമാകുന്ന ചില ഘട്ടങ്ങളുണ്ട് പുരുഷനെ ആകര്‍ഷിക്കുക എന്നതിലുപരി പുരുഷനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പറ്റിക്കുക എന്നതും സൗന്ദര്യത്തിലൂന്നി സ്ത്രീകള്‍ നടത്തുന്ന ഇടപെടലുകളാണ്. കല്യാണം കഴിഞ്ഞ്, ഹണിമൂണ്‍ ആഘോഷിച്ച് മതിമറന്നുപോയ ഭര്‍ത്താവിനെ തിരികെ നാട്ടിലേക്ക് വണ്ടി കയറ്റിവിട്ട ഭാര്യ. ഹണിമൂണ്‍ ആഘോഷിച്ച സ്ഥലത്ത് മറ്റു പലതും ചെയ്തു തീര്‍ക്കാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന്റെ അവസാനം ഭാര്യയുടെ കൊലപാതകമാണ് ഉണ്ടായത്. പറയുന്നത്, അതീവ സുന്ദരിയും സാധാരണക്കാരിയുമായ രാജേശ്വരി എന്ന യുവതിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണ്. അതീവ സുന്ദരിക്ക് ഉണ്ടായത് അതി ദാരുണമായ അന്ത്യമായിരുന്നു എന്നു പറയാതെ വയ്യ.

ബീഹാറിലെ ഗയ സ്വദേശിയും സൈനികനുമായ മനീഷും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിനിയായ രാജേശ്വരി ശ്രീവാസ്തവയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 2018 ഫെബ്രുവരിയില്‍ ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. ഒരുമിട്ടു താമസിച്ച്, ജീവിതം തുടങ്ങി. എന്നാല്‍, പ്രണയ വിവാഹത്തിനു ശേഷമുള്ള ദിവസങ്ങള്‍ അവര്‍ക്ക് വലിയ സുഖകരമായിരുന്നില്ല. കുടുംബങ്ങളും ബന്ധുക്കളും അകന്നു നില്‍ക്കുന്നതു തന്നെയാണ് വലിയ പ്രശ്‌നമായിരുന്നത്. എന്നാല്‍, പിന്നീട് മനീഷിന്റെ വീട്ടുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഇവരുടെ ബന്ധം അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും ബീഹാറിലെ വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തു. ബന്ധുക്കള്‍ അംഗീകരിച്ചതോടെ എല്ലാവരെയും കൂട്ടി അവര്‍ വീണ്ടും ഒരു വിവാഹ ചടങ്ങ് നിയമപരമായി ചെയ്തു. സന്തോഷത്തോടെ കുടുംബങ്ങള്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. ആഘോഷമെല്ലാം കെട്ടടങ്ങും മുമ്പ് സൈനികനായ മനീഷിന് അവധി തീരുംമുമ്പ് ഹണിമൂണ്‍ ആഘോഷിക്കാമെന്ന പ്ലാനിട്ടു. രാജേശ്വരി തന്നെയാണ് ഈ പ്ലാന്‍ പറഞ്ഞതും. എല്ലാ പിരിമുറുക്കങ്ങളില്‍ നിന്നും തങ്ങളുടേതായ കുറച്ചു ദിവസങ്ങള്‍ക്കു വേണ്ടി ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ ട്രിപ്പ് പോകാമെന്ന് തീരുമാനിച്ചു.

ഹണിമൂണ്‍ ആഘോഷിക്കാനായി രാജേശ്വരിയുടെ ആഗ്രഹപ്രകാരം ജൂണ്‍ ഒന്നാം തീയതി ഇരുവരും നേപ്പാളിലേക്കായിരുന്നു ഹണിമൂണ്‍ ട്രിപ്പ്. നേപ്പാളിലെ ഭൈരവ എന്ന സ്ഥലത്തെ ഹോട്ടലില്‍ തങ്ങിയ ദമ്പതികള്‍ രണ്ടുദിവസത്തോളം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്ത ഭക്ഷണം, വാഹന യാത്രകള്‍, ക്ഷേത്രങ്ങള്‍ എന്നിവയും കണ്ടു. ഹോട്ടല്‍ മറിയെ മണിയറയാക്കി അവരുടെ രണ്ടു രാത്രികളും സ്‌നേഹം നിറച്ചു. രണ്ടു ദവിസം കഴിഞ്ഞതോടെ മനീഷിന് ടെന്‍ഷനായി. സൈനികനായതു കൊണ്ടു തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിളി വരുമെന്നതായിരുന്നു ടെന്‍ഷന്‍. മനീഷിന്റെ അവധി അവസാനിക്കാറായി എന്നതും മറ്റൊരു കാരണം. അതിനാല്‍ മനീഷ് മടങ്ങാന്‍ നിര്‍ബന്ധിതനായി.

എന്നാല്‍, രാജേശ്വരി മടങ്ങാന്‍ തയ്യാറായിരുന്നില്ല. നേപ്പാളിലെ കാഴ്ചകള്‍ കണ്ടുതീര്‍ന്നില്ലെന്നും രണ്ടുദിവസം കൂടി അവിടെ തങ്ങാമെന്നുമായി രാജേശ്വരി. വശി പിടിച്ചും പിണങ്ങിയുമെല്ലാം മനീഷിനെക്കൊണ്ട് സമ്മതിപ്പിക്ക എന്നതായിരുന്നു രാജേശ്വരിയുടെ ലക്ഷ്യം. എന്നാല്‍, മനീഷിന് തിരിച്ചു പോകാനായിരുന്നു താല്‍പ്പര്യം. പക്ഷെ, രാജേശ്വരിയുടെ വാശിക്കു മുമ്പില്‍ മനീഷ് കീഴടങ്ങി. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെ രാജേശ്വരി അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചപ്പോള്‍, മനീഷ് തനിച്ച് നാട്ടിലേക്ക് മടങ്ങി. ജൂണ്‍ മൂന്നിന് നാട്ടിലെത്തിയ മനീഷ് ഫോണില്‍ വിളിച്ചപ്പോള്‍ രാജേശ്വരി സന്തോഷവതിയായിരുന്നു.

കാഴ്ചകള്‍ കാണുന്നുവെന്നും, യാതൊരു കുഴപ്പവുമില്ലെന്നും രാജേശ്വരി മനീഷിനോട് പറഞ്ഞു. രണ്ടു ദിവസംകൂടി കഴിഞ്ഞ് തിരിച്ചെത്തിക്കോളാമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ അഞ്ചാം തീയതി വൈകുന്നേരം മുതല്‍ രാജേശ്വരി ഫോണ്‍ എടുക്കാതായി. ആറാം തീയതി രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന വിവരമാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ ആക്റ്റീവ് ആയിരുന്നെങ്കിലും ഫോണ്‍ വിളികള്‍ക്ക് മറുപടി ലഭിക്കാതായതോടെ മനീഷ് പരിഭ്രാന്തനായി. മനീഷ് നേപ്പാളിലെ ഹോട്ടലില്‍ പോയി അന്വേഷിച്ചു. പക്ഷെ, രാജേശ്വരി അവിടെ ഉണ്ടായിരുന്നില്ല. ഹോട്ടല്‍ മാനേജരോടും ജീവനക്കാരോടും അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്.

മനീഷ് പോയ അന്നുതന്നെ രാജേശ്വരിയും മുറി വെക്കേറ്റ് ചെയ്തിരുന്നു. അതേസമയം, ഹണിമൂണിനു പോയ ദമ്പതികളില്‍ ഒരാള്‍ മാത്രം തിരിച്ചു വന്നതില്‍ ദുരൂഹതയുണ്ടെന്ന് രാജേശ്വരിയുടെ വീട്ടുകാര്‍ ആരോപിച്ചു. രാജേശ്വരിയുടെ തിരോധാനത്തില്‍ സഹോദരനും വീട്ടുകാരും മനീഷിനെതിരെ പോലീസില്‍ പരാതിയും നല്‍കി. മകളെ മനീഷ് അപായപ്പെടുത്തി എന്നായിരുന്നു അവര്‍ ആരോപിച്ചത്. പോലീസ് മനീഷിനെ ചോദ്യം ചെയ്‌തെങ്കിലും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും യാത്രാരേഖകളും പരിശോധിച്ചപ്പോള്‍ അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. രാജേശ്വരിയുടെ ഫോണ്‍ ലൊക്കേഷന്‍ ഇന്ത്യയിലെ ഗുവാഹത്തിയിലാണ് കാണിച്ചിരുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (STF) കേസ് ഏറ്റെടുത്തു.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

ഇതിനിടയില്‍ നേപ്പാള്‍ പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേസില്‍ നിര്‍ണ്ണായകമായി. ജൂണ്‍ എട്ടിന് നേപ്പാളിലെ പൊഖാറയില്‍ ഒരു മലയിടുക്കില്‍ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനാല്‍ മദ്യപിച്ച് കാല്‍ വഴുതി വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഫോട്ടോകള്‍ പരിശോധിച്ച മനീഷ് അത് രാജേശ്വരിയാണെന്ന് സ്ഥിരീകരിച്ചു. രാജേശ്വരിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, തിരോധാനത്തിന് തൊട്ടുമുമ്പ് ഡോ. ധര്‍മേന്ദ്ര പ്രതാപ് സിംഗ് എന്നയാളുമായി ദീര്‍ഘനേരം സംസാരിച്ചതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദുര്‍ഗാപ്പൂരില്‍ ക്ലിനിക്ക് നടത്തിയിരുന്ന ധര്‍മേന്ദ്രയും ഡ്രൈവര്‍ പ്രമോദും സഹായി ദീപകും ജൂണ്‍ നാലിന് കാര്‍ മാര്‍ഗ്ഗം നേപ്പാളിലേക്ക് കടന്നതായി അതിര്‍ത്തിയിലെ രേഖകളില്‍ നിന്നും വ്യക്തമായി.

ഡോ. ധര്‍മേന്ദ്രയുമായി രാജേശ്വരിക്ക് 2006 മുതല്‍ അടുപ്പമുണ്ടായിരുന്നു. വിവാഹിതനും കുട്ടികളുമുള്ള ധര്‍മേന്ദ്ര ഈ വിവരം മറച്ചുവെച്ച് രാജേശ്വരിയുമായി അടുപ്പത്തിലാവുകയും 2011ല്‍ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ധര്‍മേന്ദ്രയുടെ ആദ്യഭാര്യ ഇതറിയുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ രാജേശ്വരി ഗര്‍ഭിണിയായെങ്കിലും കുട്ടി മരിച്ചു. മനീഷുമായുള്ള വിവാഹശേഷവും രാജേശ്വരി ധര്‍മേന്ദ്രയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. ഒടുവില്‍ ധര്‍മേന്ദ്രയുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന വീട് ആവശ്യപ്പെട്ടതോടെയാണ് അവളെ കൊലപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചത്.

പണവും വീടും നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ധര്‍മേന്ദ്ര രാജേശ്വരിയോട് നേപ്പാളില്‍ തുടരാന്‍ ആവശ്യപ്പെട്ടത്. ഭൈരവയില്‍ വെച്ച് രാജേശ്വരിയെ കൂട്ടിക്കൊണ്ടുപോയ സംഘം പൊഖാറയിലെത്തി. അവിടെ വെച്ച് അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം മലമുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായി രാജേശ്വരിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതികള്‍, അത് മറ്റൊരാള്‍ വഴി ഗുവാഹത്തിയില്‍ എത്തിച്ച് സ്വിച്ച് ഓഫ് ചെയ്തു. ഡ്രൈവര്‍ പ്രമോദിനെയും സഹായിയെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ധര്‍മേന്ദ്രയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായികളായി നിന്നവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം ഭര്‍ത്താവിനെ ചതിച്ച് മുന്‍കാമുകന്റെ ചതിക്കുഴിയില്‍ വീണ രാജേശ്വരിയുടെ ദാരുണാന്ത്യം ഏവരെയും ഞെട്ടിക്കുന്നതാണ്.

CONTENT HIGH LIGHTS; Honeymoon celebration of a very beautiful woman: Later, she falls into the trap set by her lover; Blackmail ends the love affair

Tags: crimeANWESHANAM NEWSBihar GayaNEPAL HONEY MOONRAJESWARYMANEESHഅതീവ സുന്ദരിയുടെ ഹണിമൂണ്‍ ആഘോഷംശേഷം കാമുകനൊരുക്കിയ കെണിയിലേക്ക് സ്വയം ചെന്നുചാടിബ്ലാക്ക്‌മെയില്‍ പ്രണയത്തിന്റെ അന്ത്യംMurder

Latest News

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies