കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്രെന്‍ഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
യുഡിഎഫിന് ബദല്‍ അജണ്ടയുണ്ടെന്നും എല്‍ഡിഎഫിന് ഒരു കാര്യത്തിനും മറുപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാണ് പ്രധാന ചര്‍ച്ച. ശബരിമല വിഷയം മുന്‍പും പ്രതിഫലിച്ചിട്ടുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായിട്ടും പത്മകുമാറിനെതിരെ നടപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















