ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎം നേരിട്ടാണ് ബന്ധമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ യുഡിഎഫിന് വെല്‍ഫെയല്‍ പാര്‍ട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. ജമാഅത്തെ – എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വായ്ത്താരി പോയ ഒരേ ആയുധം എടുത്ത് വീശിക്കൊണ്ടിരിക്കുകയാണ്. അവരുടെ ചെയ്തികള്‍ അവരെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. പതിറ്റാണ്ടുകളായി സിപിഐഎമ്മിന്റെ കൂട്ടുകാരാണത്. ഈ തിരഞ്ഞെടുപ്പില്‍ മാത്രം ആ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല.
കഴിഞ്ഞ കാലങ്ങളിലെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റടക്കം അവിടെ കിടക്കുകയാണ്. ഞങ്ങള്‍ യുഡിഎഫായി മത്സരിക്കുന്നു. മത്സരിച്ച് ജയിക്കുകയും ചെയ്യും – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















