വോട്ടിംഗ് ദിനത്തില്‍ പങ്കുവെച്ച എന്‍ഡിഎ അനുകൂല സര്‍വ്വേഫലം സോഷ്യൽമീഡിയയിൽ നിന്ന് നീക്കി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് പിന്മാറ്റം.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ആര്‍ ശ്രീലേഖ. പോളിങ് കഴിയും മുമ്പ് പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയായിരുന്നു നടപടി.
















