Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ദിലീപിനെ പൂട്ടണം'” എന്ന വാട്‌സാപ്പ് ഗ്രൂപ്പുണ്ടോ ?: മഞ്ജു വാര്യര്‍, ബി. സന്ധ്യ, ആലപ്പി അഷറഫ്, ആഷിഖ് അബു, പ്രമോദ് രാമന്‍, സ്മൃതിപരുത്തിക്കാട്, നികേഷ്‌കുമാര്‍, ടി.ബി. മിനി എന്നിവരുണ്ട്; ഇതാണോ നടന്‍ ദിലീപ് പറഞ്ഞ ഗൂഢാലോചന?

തെളിവു നല്‍കട്ടേയെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ വെല്ലുവിളി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2025, 06:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടിയെ പീഡിപ്പിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നു കണ്ട് നടന്‍ ദിലീപിനെ കോടതി വെറുതേ വിട്ടതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. പൊതു സമൂഹത്തിന് ഇപ്പോഴും കേസിന്റെ ഉള്ളുകളികളെ കുറിച്ച് വ്യക്തത വന്നിട്ടില്ല. മാധ്യമങ്ങ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ഈ വിഷയത്തില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സിനിമാക്കാര്‍ക്കും സര്‍ക്കാര്‍ പ്രോസിക്യൂഷനും ഇരയുടെ വക്കീലിനും കുടുംബത്തിനുമൊക്കെയാണ് കാര്യങ്ങള്‍ കൂടുതലായും അറിയാവുന്നത്. എന്നാല്‍, വിധികേട്ട് കോടതിയില്‍ നിന്നു പുറത്തു വന്ന ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്, നടിക്കെതിരേയല്ല, തനിക്കെതിരേയാണ് യഥാര്‍ഥത്തില്‍ ഗൂഢാലോചന നടന്നതിട്ടുള്ളത് എന്നാണ്. അത് അന്വേഷിക്കാന്‍ പരാതി നല്‍കുമെന്നും ദിലീപ് പറഞ്ഞിരുന്നു.

വിധിപ്പകര്‍പ്പ് ഇതുവരെയും കോടതി രേഖകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്ക് വൈകുന്നേര ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ നീളുകയാണ്. എന്നാല്‍, വിധി പകര്‍പ്പ് കിട്ടുന്നതിനു മുമ്പുതന്നെ ഈ വിഷയം സമൂഹത്തിനെ അറിയിച്ചില്ലെങ്കില്‍, അത് മറ്റാരെങ്കിലും വഴി അറിഞ്ഞാല്‍, കൂടുതല്‍ കുഴപ്പമാകുമെന്നു കണ്ട് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ തന്നെ ഒരു വിവാദ വിഷയം പുറത്തു പറഞ്ഞിരിക്കുകയാണ്. ഈ കേസുമായി നേരിട്ടോ, അല്ലാതെയോ ബന്ധപ്പെട്ടവര്‍ക്കല്ലാതെ ഈ വിവരങ്ങള്‍ സാധാരണ ജനം അറിയുന്നത് ഇപ്പോഴാണ് എന്നത് മറന്നു പോകാന്‍ പാടില്ല. അതുകൊണ്ടു തന്നെ ഇത് പുതിയ അറിവു കൂടിയാണ്. പ്രമോദ് രാമന്‍ മീഡിയ വണ്ണിലെ ‘എഡിറ്റേഴ്‌സ് ടോക്ക്’ എന്ന പരിപാടിയുടെ ‘ലൈറ്റ്’ വേര്‍ഷനായിട്ടാണ് ഇത് പറഞ്ഞിരിക്കുന്നത്.

ഈ വിവരങ്ങളും, ഈ വിഷയവും ഇപ്പോള്‍ തെളിവോടു കൂടി പറയാന്‍ കാരണം, ദിലീപിന്റെ ഗൂഢാലോചനാ വാദം തന്നെയാണെന്ന് പറയാതെ വയ്യ. പ്രമോദ് രാമന്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് കാണിച്ചത്. ആ വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്തന്നെ ‘ദിലീപിനെ പൂട്ടണം’ എന്നാണ്. ഇതില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നതും സ്‌ക്രീന്‍ ഷോട്ടില്‍ കാണാം. ഇങ്ങനെ രണ്ടു സ്‌ക്രീന്‍ ഷോട്ടകള്‍ കാണിക്കുന്നുണ്ട്. വാട്‌സാപ്പ്ഗ്രൂപ്പില്‍, ആലപ്പി അഷ്‌റഫ്, ഐപി.എസ് ഉദ്യോഗസ്ഥ ബി. സന്ധ്യ, നടി മഞ്ജു വാര്യര്‍, സംവിധായകന്‍ ആഷിഖ് അബു, മാധ്മ പ്രവര്‍ത്തകരായ പ്രമോദ് രാമന്‍, സ്മൃതി പരുത്തിക്കാട്, നികേഷ് കുമാര്‍ എന്നിവരും ഇരയുടെ വക്കീല്‍ ടി.ബി. മിനിയുമുണ്ട്.

ഇവരെക്കൂടാതെ നിരവധി പേരുണ്ടെന്ന് പ്രമോദ് രാമന്‍ പറയുന്നു. വാട്‌സാപ്പ് ഗ്രൂപ്പില്‍ ബി. സന്ധ്യ ആദ്യം പതിനൊന്ന് സെക്കന്റുള്ള വോയിസ് ഇട്ടിട്ടണ്ട്. പിന്നെ 9 സെക്കന്റുള്ള വോയിസ്, അതിനു ശേഷം 7 സെക്കന്റുള്ള വോയിസ് ഇട്ടിട്ടുള്ളതായി കാണാം. അതിനു മറുപടിയായി മഞ്ജുവാര്യര്‍ 10 സെക്കന്റുള്ള വോയിസ്. പിന്നെ, നാലു സെക്കന്‍രുള്ള വോയിസ്, പിന്നെ 5 സെക്കന്റുള്ള വോയിസ്. ഇതിനു മറുപടിയായി സന്ധ്യ 5 സെക്കന്റുള്ള വോയിസ് ഇട്ടിട്ടുണ്ട്. ഇതു കൂടാതെ നിരവധി വോയിസ് കൈമാറ്റം നടത്തിയിട്ടുണ്ട്. രണ്ടാമത്തെ സ്‌ക്രീന്‍ ഷോട്ടില്‍ ഒരു മെസേജ് ആരോ അയച്ചിട്ടുണ്ട്. ആ മെസേജ് ഇങ്ങനെയാണ്. ‘നാദിര്‍ഷായുടെ ഒഴിയുടെ പൂര്‍ണ്ണമായ പകര്‍പ്പ് മെയില്‍ ചെയ്തിട്ടുണ്ട്. എടുത്തു പബ്ലിഷ് ചെയ്യ്. വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് തയ്യാറായിക്കൊള്ളൂ’ എന്നാണ്.

അതിന് തൊട്ടു താഴെ ഈ മെസേജിനെ അംഗീകരിച്ചു കൊണ്ട് ‘തമ്പ്’ ഇട്ടിരിക്കുന്നത് ടി.ബി.മിനി, സ്മൃതി പരുത്തിക്കാട്, പ്രമോദ് രാമന്‍. എന്നിവരാണ്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടോ എന്നാണ് പ്രമോദ് രാമന്‍ ചോദിക്കുന്നത്. ഇതിനെ കുറിച്ച് സൈബര്‍ വിംഗിന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ. ഈ വിവരം പുറത്തു വന്നപ്പോള്‍ തന്നെ താനും ഇതില്‍ പങ്കാളിയാണെന്നു കണ്ട് തന്നെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. മൊഴിയെടുത്തു. നികേഷിന്റെ മൊഴിയം എടുത്തുവെന്നാണ് അറിയുന്നത്. ആ കേസ് പിന്നീട് എന്തായെന്ന് ഒരു വിവരവുമില്ല. അത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടോ എന്നോ, കേസിന്റെ തുടര്‍ച്ച എന്താണെന്നോ അറിയില്ല.

അന്ന് മൊഴി കൊടുത്തത്, ഇങ്ങനെയൊരു വ്യാജ ‘സ്‌ക്രീന്‍ഷോട്ട്’ ഉണ്ടാക്കി വ്യാജ പ്രചാരണം നടക്കുന്നു എന്ന്. ഇങ്ങനെയൊരു സ്‌ക്രീന്‍ഷോട്ട് കിട്ടിയിരിക്കുന്നത് പോലീസിനു തന്നെയാണ്. അത് തെളിയിക്കപ്പെടുക തന്നെ വേണം. അത് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുമുണ്ട്. ദിലീപിനെ പൂട്ടണം എന്ന പേരില്‍ ഒരു ഫെയ്ക്ക് വാട്‌സാപ്പ്ഗ്രൂപ്പ് ഉണ്ടാക്കി. തന്നെ തെറ്റായി ഈ കേസില്‍ ഉള്‍പ്പെടുത്തി എന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത ഫെയ്ക്ക് വാട്‌സാപ്പ് ഗ്രാപ്പാണ് ഇതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ജോര്‍ജ് ദിലീപിന്റെ സഹോദരന്‍ അനൂപിന് അയച്ചു കൊടുത്ത വിവരങ്ങളുടെ ഒരു പെന്‍ഡ്രൈവിലാണ് ഇതുണ്ടായിരുന്നത്. ഈ പെന്‍ഡ്രൈവില്‍ ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ നാല് സ്‌ക്രീന്‍ ഷോട്ടുകളാണ് ഉള്ളത്.

ഇതില്‍ രണ്ടെണ്ണമാണ് പ്രമോദ് രാമന്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ പ്രത്യേകിച്ച് ഒരു വാദവുമില്ല. ദിലീപ് ഇത് തെളിയിക്കട്ടെ. ഞാന്‍ ഇത്തരത്തില്‍ ഒരു വാട്‌സാപ്പ്ഗ്രൂപ്പില്‍ എനിക്ക് ഒരു പങ്കുമില്ല. ഞാന്‍ അതില്‍ ഇല്ലെന്ന് ഉറപ്പിച്ചു പറയാം. എനിക്ക് ദിലീപിനെ പൂട്ടാന്‍ വേണണ്ടി രാപകല്‍ കുത്തിയിരുന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ല. അഥവാ ഇത് ഗൂഢാലോചനയുടെ ഭാഗമാണെങ്കില്‍ തെളിയിക്കട്ടെ. നടിയുടെ കേസില്‍ ഗൂഢാലോചന നടന്നതിന്റെ തെളിവില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ സ്ഥിതിക്ക് ഈ ഗൂഢാലോചന എങ്ങനെ തെളിയിക്കുമെന്നതും ചോദ്യമാണ്. എന്തായാലും വിധി പകര്‍പ്പ് വരട്ടെ എന്നും പ്രമോദ് രാമന്‍ പറയുന്നു.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

CONTENT HIGH LIGHTS; Is there a WhatsApp group called “Dileep should be locked up”?: Manju Warrier, B. Sandhya, Aleppi Ashraf, Aashiq Abu, Pramod Raman, Smriti Parutthikadu, Nikesh Kumar, T.B. Mini are there; Is this the conspiracy that actor Dileep talked about?

Tags: CONSPERACY AGAINST DILEEPഇതാണോ നടന്‍ ദിലീപ് പറഞ്ഞ ഗൂഢാലോചന?MANJU WARRIERPRAMODRAMANBHAVANAMEDIA ONE EDITORANWESHANAM NEWSSMRITHI PARUTHIKKADMV NIKESH KUMARAASHOQ ABUമഞ്ജു വാര്യര്‍"ദിലീപിനെ പൂട്ടണം'" എന്ന വാട്‌സാപ്പ് ഗ്രൂപ്പുണ്ടോ ?ആഷിഖ് അബുബി. സന്ധ്യalappy asharafപ്രമോദ് രാമന്‍B SANDHYAസ്മൃതിപരുത്തിക്കാട്DILEEP CASEനികേഷ്‌കുമാര്‍ആലപ്പി അഷറഫ്ടി.ബി. മിനി എന്നിവരുണ്ട്

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies