അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് പകൽ 11 മണിയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും.
ഇന്ന് രാവിലെ തന്നെ രാഹുലുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. അദ്ദേഹത്തിന്റെ മറ്റൊരു മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയവ കണ്ടെടുക്കേണ്ടതുണ്ട്.
നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നെങ്കിലും രാഹുൽ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. നിരാഹാരം ആരംഭിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി.
















