ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആളുകൾ ചർച്ച ചെയ്യുമെങ്കിലും അത് വോട്ടിൽ പ്രതിഫലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആ വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ജനങ്ങൾക്കറിയാമെന്നും ഒരു കുറ്റക്കാരെയും സർക്കാർ വെറുതെ വിട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
















