കോട്ടയം പൂവത്തുമ്മൂട് സ്കൂളിലെ അദ്ധ്യാപികയെ ആക്രമിച്ച ഭർത്താവ്. അദ്ധ്യാപിക ഡോണിയെ ആണ് ഭർത്താവ് കൊച്ചുമോൻ സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്. ഡോണിയയുടെ കഴുത്തിൽ ആണ് മുറിവേറ്റത്.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരുക്കേറ്റ ഉടൻ തന്നെ ഡോണിയയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കൊച്ചുമോൻ ഒളിവിലാണ്. പോലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















