മലപ്പുറം തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നാം വാര്‍ഡ് പള്ളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി മുഹമ്മദ് അനീസ് ആണ് വിജയിച്ചിരിക്കുന്നത്. പിന്നാലെ നീലാഞ്ചേരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി സൈനബ ഇട്ടേപ്പാടന്‍, ഏഴാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി റിന്‍ഷ ബേബി എന്നിവരും വിജയിച്ചു.
വർഷങ്ങളായി ഈ പഞ്ചായത്തുകളിൽ യു.ഡി.എഫ് ആയിരുന്നു വിജയിക്കുന്നത്. 2015 ല്‍ ഇടത് മുന്നണി ഭരിച്ച പഞ്ചായത്ത് 2020 ല്‍ ഒറ്റ സീറ്റ് പോലും വിട്ടുകൊടുക്കാതെ ആയിരുന്നു യുഡിഎഫിന്റെ വിജയം. എന്നാൽ ഇത്തവണ സ്ഥിതി മാറിയിരിക്കുകയാണ്.
















