കൊച്ചി കോർപറേഷന്‍ കലൂർ സ്റ്റേഡിയം ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ജയിച്ചു. കോർപറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയാണ് ദീപ്തി. കൊച്ചിയില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും മുന്നണി വന്‍ വിജയം നേടി കൊച്ചി കോർപറേഷന്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ദീപ്തി മേരി വർഗീസ് കൗൺസിലറായിരുന്ന കറുകപ്പള്ളി, വാർഡ് പുനർനിർണയത്തിൽ ജനറൽ വാർഡ് ആയതോടെ, പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം ഡിവിഷനിലേക്ക് അവർ ചുവട് മാറ്റുകയായിരുന്നു. കെ.സി.വേണുഗോപാൽ വിഭാഗത്തോടാണ് ആഭിമുഖ്യമുള്ള കെപിസിസി ജനറൽ സെക്രട്ടറിയാണ് ദീപ്തി.
















