പത്തനംതിട്ട റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടായിരുന്നു ലഭിച്ചത്. ഇതോടെ ടോസ് ഇടാൻ തീരുമാനിച്ചു. അങ്ങനെ ടോസ് ചെയ്താണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
സിപിഎമ്മിന്റെ പി.എസ്.ഉത്തമനും കോൺഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതം ലഭിച്ചിരുന്നു. ഇതുമൂലമാണ് ടോസ് വേണ്ടിവന്നത്. ബിജെപിയുടെ വാർഡായിരുന്നു ശബരിമല. എന്നാൽ ഇക്കുറി ബിജെപി സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റാന്നി പെരുനാട് പഞ്ചായത്തിൽ 8 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ട്. യുഡിഎഫ് 4 സീറ്റുകളിലും എൻഡിഎ 2 സീറ്റുകളിലുമാണ് വിജയിച്ചത്.
















