Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

KSRTC ബസില്‍ ‘വഷളന്റെ’ സിനിമ ?: “സ്ത്രീ യാത്രക്കാര്‍” ആനവണ്ടി ബഹിഷ്‌ക്കരിക്കുമോ ?; ദിലീപിനെ വെളുപ്പിക്കാന്‍ ഗണേഷ്‌കുമാറിന്റെ തന്ത്രമെന്ന്; വരുമാനത്തെ ബാധിക്കുമോ ?; video

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 03:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ സെന്‍സിറ്റീവായ വിഷയവും, സാമ്പത്തികമായി ഞാണിന്‍മേല്‍ കളിയുമാണ് ഇവിടുത്തെ പ്രശ്‌നം. സെന്‍സിറ്റീവായ വിഷയം എന്തെന്നാല്‍, നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ വിധിയാണ്. ഞാണിന്‍മേല്‍ കളി എന്തെന്നാല്‍, KSRTCയുടെ വരുമാനവും. ഈ രണ്ടു വിഷയങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍, ഇന്നലെ വരെ ഒരു ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇന്നു മുതല്‍ അതിനും ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കല്‍പ്പറ്റയിലേക്കു പോയ KSRTC സ്വിഫ്റ്റ് ബസില്‍ ഒരു സിനിമ ഇട്ടു. ഈ സിനിമയെ ചൊല്ലിയുള്ള തര്‍ക്കമാണ് KSRTCയുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.

കടത്തിന്‍മേല്‍ കടവും പേറി ശമ്പളവും മുടങ്ങി, പുതിയ ബസും ഇല്ലാതെ, KSRTCയെ രണ്ടു കമ്പനികളാക്കി മുച്ചൂടും മുടിച്ചു നിര്‍ത്തിയ ഇടത്തു നിന്നും, വരുമാനം പതിയെ ഉയര്‍ത്തി എടുക്കാനുള്ള ജീവന്‍മരണ പോരാട്ടമാണ് ജീവനക്കാരും മാനേജ്‌മെന്റും വകുപ്പും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു യാത്രക്കാരനെപ്പോലും പിണക്കരുതെന്നും, വഴിയില്‍ കാണുന്ന ഏതൊരു യാത്രക്കാരനെയും അവഗണിക്കരുതെന്നും യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും ഒക്കെയുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയാണ് വരുമാനം പതിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. മാസശമ്പളം കൃത്യമായി നല്‍കാന്‍ തുടങ്ങിയതോടെ മറ്റു പ്രശ്‌നങ്ങള്‍ക്കെല്ലാം താത്ക്കാലിക അവധി കൊടുത്താണ് ജീവനക്കാര്‍ രാപ്പകല്‍ പണിയെടുക്കാന്‍ തയ്യാറായത്.

ഇതിന്‌റെ ഗുണഫലം കാണാന്‍ തുടങ്ങിയതേയുള്ളൂ. ജോലി നിയമങ്ങള്‍ പാലിക്കാതെ, ആവശ്യമുള്ള വിശ്രമം കൊടുക്കാതെ, നിരന്തരം ഡ്യൂട്ടി നല്‍കിയുമൊക്കെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ജീവനക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിതാന്ത ശ്രമം നടത്തുന്നുണ്ട്. അതിനിടയിലാണ് സ്ത്രീകള്‍ക്ക് സെന്‍സിറ്റീവായ നടിയുടെ വിഷയം KSRTCക്കു പാരയായി മാറിയിരിക്കുന്നത്. ആ ബസില്‍ ഇട്ട സിനിമ ദിലീപ് നായകനായ സിനിമയായിരുന്നു. ഇത് കണ്ടതോടെ പത്തനംതിട്ടക്കാരിയായ ശ്രീലക്ഷ്മി ആര്‍. ശേഖര്‍ എന്ന യാത്രക്കാരി പ്രതികരിച്ചു. നടിയ്‌ക്കൊപ്പം എന്ന ക്യാമ്പെയിന്റെ ഭാഗമായി തന്നെയാണ് യാത്രക്കാരി പ്രതികരിച്ചത്. ഇതോടെ ബസിനുള്ളിലെ യാത്രക്കാര്‍ രണ്ടു പക്ഷമായി. അതിജീവിതയ്‌ക്കൊപ്പവും, നടന്‍ ദിലീപിനൊപ്പവും.

പരസ്പരം വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പോരാട്ടം നടന്നു. പരസ്പരം വെല്ലുവിളിക്കുന്നതും, വാക്കുകള്‍ മോശമായി ഉപയോഗിക്കുന്നതും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തതോടെ നിരവധി ആള്‍ക്കാരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ശ്രീലക്ഷ്മി ചെയ്തത് ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരുടെ ഘോഷയാത്രായിരുന്നു. ഇതിനിടയില്‍ KSRTC യില്‍ ദിലീപിനെ പ്രെമോട്ടു ചെയ്യുന്ന സിനിമകള്‍ ഇടുമെന്ന ആശങ്ക പൊതുവേ യാത്രക്കാരിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് ദിലീപിന് തിരിച്ചടിയാകുമോ എന്നത് ദിലീപിന്റെ മാത്രം പ്രശ്‌നമാണ്. എന്നാല്‍, യാത്രക്കാരുടെ നിലപാട്, പ്രത്യേകിച്ച് സ്ത്രീ യാത്രക്കാരുടെ നിലപാട് KSRTCയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

നടിക്കൊപ്പം നില്‍ക്കുന്ന സ്ത്രീ യാത്രക്കാര്‍ KSRTCയെ ബഹിഷ്‌ക്കരിച്ചാല്‍, KSRTCയുടെ ഇപ്പോഴുള്ള വരുമാനത്തില്‍ വന്‍ ഇടിവു സംഭവിക്കുമെന്നുറപ്പാണ്. മാത്രമല്ല, KSRTC ബസില്‍ ഇട്ട ദിലീപ് സിനിമ, മന്ത്രി ഗണേഷ്‌കുമാറിന്റെ കൂടി നിര്‍ദ്ദേശം കൊണ്ടാണോ എന്ന സംശവും ശക്തമാകും. ദിലീപിനു വേണ്ടി ഘോരഘോരം സംസാരിച്ചവരില്‍ മുമ്പനായിരുന്നു ഗണേഷ്‌കുമാര്‍. ദിലീപിനോടുള്ള സിനിമാ പ്രണയം, തന്റെ വകുപ്പില്‍ക്കൂടി കാണിക്കാമെന്ന് മന്ത്രിക്കു തോന്നിയതാണോ എന്നും സംശയമുണ്ട്. KSRTCയെ സ്ത്രീ യാത്രക്കാര്‍ തഴഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത് വലിയ തിരിച്ചടിയായിരിക്കും. നിലവിലെ സാഹചര്യത്തില്‍ വളരെ സെന്‍സേഷണലായി നില്‍ക്കുന്ന ഒരു കേസാണ് നടിയെ പീഡിപ്പിച്ച കേസ്.

അപ്പോള്‍ ദിലീപിന്റെ സിനിമ KSRTC ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ പ്രതിഷേധം ശക്തമായി അറിയച്ചതോടെ ഭൂരിപക്ഷാഭിപ്രായം മാനിച്ച് കണ്ടക്ടര്‍ സിനിമ ഓഫ് ചെയ്തു. എങ്കിലും അതിന്റെ പേരില്‍ ആ ബസില്‍ പിന്നീട് നടന്നത് വലിയ പ്രശ്‌നം തന്നെയായിരുന്നു. എന്നാല്‍, ആ വിഷയം പരസ്പരം സംസാരിച്ച് ബസില്‍ തീര്‍ന്നെങ്കിലും, അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ മാധ്യമങ്ങളും ഫാന്‍സുകളും ഏറ്റെംടുക്കുകയായിരുന്നു. കേസില്‍ തിരിച്ചടി കിട്ടിയ അതിജീവിതയും സംഘവും ഇത് ഏറ്റെടുത്തു. ഒപ്പം കേസില്‍ വെറുതേ വിട്ട ദിലീപും സംഘവും ഈ വിഷയം ഏറ്റെടുത്തു. KSRTCയില്‍ ദിലീപിന്റെ സിനിമ ഇട്ടാല്‍ ആര്‍ക്കാണ് പ്രശ്‌നം. അദ്ദേഹത്തെ കോടതി വെറുതേ വിട്ടതല്ലേ എന്നാണ് ദിലീപ് ഫാന്‍സിന്റെ ചോദ്യം.

ആ കേസ് ഇതുവരെ തീര്‍ന്നിട്ടില്ലെന്നും. മേല്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ വരെ പറഞ്ഞിട്ടുണ്ട് എന്നാണ് മറുവാദം. സര്‍ക്കാര്‍ നിലപാട് ഇതായിരിക്കെ KSRTC ബസില്‍ എന്തിനാണ് ദിലീപിന്റെ സിനിമ ഇട്ടതെന്നാണ് അതിജീവിതയ്ക്കു വേണ്ടി വാദിക്കുന്നവരുടെ ചോദ്യം. രണ്ടു കൂട്ടര്‍ക്കുമിടയില്‍ കിടന്ന് KSRTC വീണ്ടും ചക്ര ശ്വാസം വലിക്കുകയാണ് എന്നതാണ് സത്യം. ,സോഷ്യല്‍ മീഡിയയില്‍ ഷൈലജ ജല എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റില്‍ KSRTC മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വളരെ ശ്രദ്ധേയമായ ഒരു പോസ്റ്റണിത്. ഇതിനു താഴെ വന്ന കമന്റുകളും ഇരുപക്ഷത്തെയും കണക്കിന് മോശം പറയുന്നുണ്ട്. എന്നാല്‍, ഈ വിവാദങ്ങള്‍ KSRTCയെ എങ്ങനെ ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

ഷൈലജ ജലയുടെ പോസ്റ്റ്

കെഎസ്ആര്‍ടിസി മന്ത്രിയുടെ പ്രത്യേക ശ്രദ്ധയ്ക്ക്….
സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ആളിന്റെ സിനിമ കാണില്ല എന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അവരെ കാണിച്ചേ അടങ്ങൂ എന്ന് വെറുതെ വാശി പിടിക്കരുത്. കെഎസ്ആര്‍ടിസി കണ്ടക്ടറന്‍മാരോട് പറയണം ഇമ്മാതിരി പരിപാടി സര്‍ക്കാരിന്റെ ചിലവില്‍ വേണ്ടെന്ന്.
ശ്രീലക്ഷ്മി ആര്‍.ശേഖര്‍ എന്ന വ്യക്തിത്വവും നിലപാടുമുള്ള സ്ത്രീയുടെ ഇടപെടലില്‍ കെഎസ്ആര്‍ടിസി ബസ്സിലെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതു് വലിയൊരു സന്ദേശവും താക്കീതുമാണ്.
സിനിമ കാണാതിരുന്ന അമ്മയോട് എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനാണ് സിനിമ കോടതി വെറുതെവിട്ട എട്ടാം നമ്പറുകാരന്റെതാണ് എന്ന് പറഞ്ഞത്
13 വയസ്സുള്ള പ്രിയപ്പെട്ട മകന് സല്യൂട്ട്.
കുട്ടികള്‍ രാഷ്ട്രീയവും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും വളരെ ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട് എന്നത് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
സിനിമയുടെ പ്രദര്‍ശനം നിര്‍ത്തണം എന്ന ശ്രീലക്ഷ്മിയുടെ ആവശ്യത്തിനൊപ്പം ബസ്സിലെ രണ്ട് പുരുഷന്മാര്‍ ഒഴികെ ബാക്കി എല്ലാവരും ഒപ്പം ചേര്‍ന്നു എന്നത് വലിയ സന്തോഷം തരുന്ന കാര്യം.
അതോടെ ആ സിനിമ കണ്ടക്ടര്‍ക്ക് നിര്‍ത്തേണ്ടിവന്നു.
ശക്തമായി സിനിമാനടനുവേണ്ടി വാദിച്ച രണ്ട് പുരുഷന്മാര്‍ക്ക് നല്ല നമസ്‌കാരം.. നിങ്ങളെപ്പോലെയുള്ളവരെ കുഞ്ഞുമക്കള്‍ ഓങ്ങിവെക്കുന്നുണ്ട് എന്നും കൂടി അറിയുക. അപ്പന്മാരുടെയും അപ്പാപ്പന്മാരുടെയും അമ്മാവന്‍മാരുടെയും കളികള്‍ പുതിയ തലമുറയിലെ കുട്ടികളുടെ അടുത്ത് ചെലവാകില്ല. അവര്‍ നിങ്ങളെ പാഠമാക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
സോഷ്യല്‍ മീഡിയ വഴി ജഞ ക്രിമിനലുകളെ ഉപയോഗിച്ച് കളികള്‍ പലതും ജയിക്കുന്നുണ്ട് എന്നതുകൊണ്ട് അതേ അളവും തൂക്കവും പൊതു ജനങ്ങള്‍ക്ക് പരീക്ഷിക്കരുത്. പണി പഠിക്കും. ശ്രീലക്ഷ്മിക്കും മകനും അഭിനന്ദനങ്ങള്‍ ????
അവള്‍ക്കൊപ്പം….അവള്‍ക്കൊപ്പം മാത്രം.

ഈ പോസ്റ്റിനു താഴെ വന്ന ചിലരുടെ കമന്റുകള്‍ ഇങ്ങനെ

  • ചേച്ചീ… ആ സ്ത്രീയ്ക് നേരെ ആ വീഡിയോയില്‍ കേട്ട ആക്രോശങ്ങള്‍ കേട്ടിരുന്നോ? അവരോടൊപ്പം കുറച്ചു പേര് ഉണ്ടായത് ഭാഗ്യം. ആ ഒച്ചയുയര്‍ത്തിയ പുരുഷന്മാര്‍ അവരെ ആക്രമിക്കുമോ എന്ന് ഭയന്നു. സര്‍ക്കാര്‍ നിലപാട് അതിജീവിതയ്ക്കു ഒപ്പം എന്നാണെങ്കില്‍, അയാളുടെ സിനിമ പൊതുജനം കാശു കൊടുത്തു കയറുന്ന സര്‍ക്കാര്‍ വാഹനങ്ങളില്‍ കാണിക്കരുത്. മിനിമം ഒരു സ്ത്രീയെങ്കിലും പ്രതിഷേധിച്ചാല്‍ അതു ഓഫ് ചെയ്യാനുള്ള മര്യാദ കാണിക്കണം. ഗണേഷ് മന്ത്രി ശ്രദ്ധിക്കും എന്ന് കരുതുന്നു

എന്നുമുതല്‍ ആണ് ksrtc bus ല്‍ സിനിമ കാണിക്കാന്‍ തുടങ്ങിയത് എന്നറിയില്ല. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അത് ഞാന്‍ കയറിയ യൗ െന്റെ കുഴപ്പം ആണോന്ന് അറിയില്ല.എന്തായാലും ഞാന്‍ ഹീിഴ പോകാന്‍ കയറിയ ഒരു ബസ്സിലും ഇന്നുവരെ സിനിമ ഇട്ടിട്ടില്ല… ഠഢ ഉണ്ട് എന്നാല്‍ അതില്‍ വരുന്നത് മുഴുവന്‍ പരസ്യങ്ങള്‍ മാത്രം ആയിരുന്നു. എന്നുമല്ലെങ്കിലും, മാസത്തില്‍ രണ്ടുപ്രാവശ്യം ഒരു രണ്ടര മണിക്കൂര്‍ യാത്ര സൃെരേ യൗ െല്‍ പോകേണ്ട ആവശ്യം എനിക്ക് ഉണ്ട്.

  • തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ട ഒരാളെ ബഹിഷ്‌ക്കരിച്ച് ഫത്വ പുറപ്പെടുവിക്കാന്‍ ഇതെന്താ ഏകാധിപത്യഭരണകൂടമോ ഇസ്‌ളാം ഭരണകൂടമോ ആണോ? ശുദ്ധ തെമ്മാടിത്തരം.

11.12.2025 തീയതി ഞാന്‍ മുവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂര്‍ വരെ യാത്ര ചെയ്ത ഗടഞഠഇ ടൗുലൃ ളമേെ ജൃലാശൗാ ബസിലും ദിലീപിന്റെ സിനിമ വച്ചിരുന്നു ശരിയല്ല എന്ന് എനിക്കും തോന്നിയിരുന്നു

  • ദിലീപ് KSRTC ബസ്സില്‍ കയറിയാല്‍ ഇനി ഇറക്കി വിടേണ്ടി വരുമോ, കോടതി അയാളെ വെറുതെ വിട്ടു. നിങ്ങള്‍ക്ക് അയാളുടെ സിനിമ കാണാതിരിക്കാം. പക്ഷേ അയാളുടെ സിനിമ പ്രദര്‍ശിപ്പിക്കരുത് എന്ന് പറയുന്നതൊക്കെ വെറും ഓളത്തരം ആണ്. പിന്നെ അവിടെ ആരും പ്രതികരിക്കാത്തത് അവരുടെ ഭാഗത്ത് ന്യായം ഉണ്ടെന്ന് കരുതി ഒന്നും ആവില്ല. വെറുതെ നമ്മള്‍ എന്തിന് ഇടപെടുന്നു എന്ന് കരുതി ആവും. ഞാനും മിണ്ടില്ല. അതുകൊണ്ട് എല്ലാവരും അവരുടെ രീതിക്ക് ൗെുുീൃ േആണെന്ന് കരുതേണ്ട

ഈ പ്രാവശ്യം കമ്മ്യൂണിസ്റ്റിന് പറ്റിയ വലിയ പരാജയം ഗണേഷ് കുമാറിലൂടെ ഉണ്ടായതാണ് ഒരു ഡ്രൈവേഴ്‌സ് യൂണിയന്‍ ഉള്ളവര്‍ ആരും സിപിഎമ്മിന് വോട്ട് കുത്തിയിട്ടില്ല ഇവനെ ഇനിയും കയര്‍ ഊരി വിടാന്‍ ആണ് ഉദ്ദേശമെങ്കില്‍ സൂപ്പര്‍ മുഖ്യമന്ത്രിയാക്കി അവനെ വെക്കാന്‍ ആണെങ്കില്‍ അടുത്ത നിയമസഭാ ഇലക്ഷന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ പരാജയം ആയിരിക്കും ടാക്‌സി ഡ്രൈവര്‍മാരെ തമ്മിലടിപ്പിക്കുകയും ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമവിരുദ്ധമായി ഓടിയിട്ടും വിരല്‍ പോലും അനക്കാന്‍ കഴിഞ്ഞിട്ടില്ല ഗണേഷ് കുമാര്‍ എന്ന മന്ത്രിക്ക് ഇപ്പോള്‍ ദിലീപിന്റെ കയ്യില്‍ നിന്ന് കോടികള്‍ മേടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ്സില്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയിരിക്കുകയാണ്. കേരള ഗവണ്‍മെന്റ് ഒരിക്കലും ഈ ജഡ്ജ്‌മെന്റിന് ഇതിനെതിരെ ആയി നില്‍ക്കുമ്പോള്‍ മേല്‍ കോടതി അപ്പീലിന് പോകാന്‍ വേണ്ടി കിടക്കുമ്പോള്‍ ഗണേഷ് കുമാര്‍ അവനെ വെളുപ്പിക്കാന്‍ വേണ്ടി സൂപ്പര്‍ മുഖ്യമന്ത്രി ആവുകയാണ് കേരളത്തിലെ

  • സിദ്ദിക്ക് ‘മുകേഷ് ‘ഗണേശ് ‘ ദിലിപ് : ജഗതി.ജയസൂര്യ സിനിമ ലോകത്തെ അഴുക് ചാലിലേക്ക് നയിച്ചവര്‍ നടിമാരും പിന്നിലല്ല. ഇവരില്ലാത്ത സിനിമ കാണാന്‍ പാടാണ ‘ അവസരങ്ങള്‍ മുതലാക്കി പദവി കിട്ടി. താരരാജ വെന്ന പദവി. കൂടി ആയതോടെ നിര്‍മ്മാതാക്കച്ചം.അഭിനേതാക്കളും പീഡിപ്പി ക്ക എന്നത് അവകാശമാക്കി. അതിനു കൂട്ട് നില്ക്കാന്‍ നടിമാരും സഹനടിമാരും..

ഇതോടൊപ്പം ദിലീപിന്റെ സിനിമ ഇട്ട KSRTC ബസില്‍ നടന്ന സംഭവം കൂടി കാണണം. ഇതോടൊപ്പം ആ ബസില്‍ അതിജീവിതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ശ്രീലക്ഷ്മി ആര്‍. ശേഖറിന്റെ വാക്കുകളും കേള്‍ക്കാം. വീഡിയോ

CONTENT HIGH LIGHTS; ‘Vashalan’s’ movie on KSRTC bus?: Will female passengers boycott elephant carriages?; Is Ganesh Kumar’s plan to whitewash Dileep?; Video

Tags: DILEEP CINEMASREELEKSHMI R SEKHARKSRTC ബസില്‍ 'വഷളന്റെ' സിനിമ ?സ്ത്രീ യാത്രക്കാര്‍ ആനവണ്ടി ബഹിഷ്‌ക്കരിക്കുമോ ?ദിലീപിനെ വെളുപ്പിക്കാന്‍ ഗണേഷ്‌കുമാറിന്റെ തന്ത്രമെന്ന്KSRTCവരുമാനത്തെ ബാധിക്കുമോ ?ANWESHANAM NEWSTRANSPORT MINISTER KB GANESH KUMARKSRTC MD PREMOJ SANKARKSRTC MINISTER KB GANESH KUMARswift bus

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies