പരോൾ അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്കുമാറിനെതിരേ കേസ്. പരോളിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്.
ജയിലിനുള്ളിൽ ഉള്ളവർക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കാനും പരോളിനും ഒക്കെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറുകയും തുടർന്ന് കേസ് എടുക്കുകയും ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ അന്വേഷണ പുരോഗതിറിപ്പോര്‍ട്ട് പരിഗണിച്ച് ആയിരിക്കും സർക്കാർ നടപടി സ്വീകരിക്കുക.
















