വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല.
















