കഴിഞ്ഞ ദിവസം മദ്യപിച്ചു വാഹനമോടിച്ചു കാല്നടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ നടൻ സിദ്ധാർത്ഥിന്റെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചു ഒരാളെ ഇടിച്ചതിന് നാട്ടുകാർ തടഞ്ഞുനിർത്തുന്നതും കൈകാര്യം ചെയ്യുന്നതുമായ വീഡിയോ ഇപ്പൊ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ.
മദ്യപിച്ച് വണ്ടിയോടിച്ച ഒരാളെ ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനൽ ആക്ടിവിറ്റിയാണെന്നും കൂടാതെ പോലീസിൽ ഏൽപ്പിക്കുന്നതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തതെന്നും ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിന് പ്രതികരിച്ചു.
അതുപോലെ മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേ പേർ പരിതപിച്ചിരുന്നു. ഇപ്പോൾ ആർക്കും പരിതാപമൊന്നുമില്ലെന്നും അവൻ ആർട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിൻ ചോദിച്ചു. ലോകത്ത് ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ് എന്നും ക്രിസ്മസ്, ന്യൂഇയർ സമയത്ത് എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്, അതിനെ അനുകൂലിക്കുന്നുമില്ല. പക്ഷേ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും ജിഷിൻ വീഡിയോയിൽ പറയുന്നു.
ബുധനാഴ്ച്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വിൽപനക്കാരനെ ഇടിക്കുകയായിരുന്നു.
















