മൂവാറ്റുപുഴ കേന്ദ്രീകരിച്ച് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എം.എല്‍.എം) രീതിയില്‍ നടത്തുന്ന ക്ലബ്ബ്‌മോസ് കമ്പനിക്കെതിരേ കോടികള്‍ തട്ടിച്ചുവെന്ന് ആരോപണം. ട്രേഡ് മോസ് എന്ന കമ്പനിയാണ് ആദ്യം നടത്തിയിരുന്നത്. സ്വകാര്യ ട്രേഡിംഗ് നടത്താന്‍ ലക്ഷങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ക്ക് പണം നഷ്ടമായെന്നാണ് ആരോപണം. ട്രേഡിംഗിന് സര്‍ക്കാര്‍ സംവിധാനം ഉള്ളപ്പോഴാണ് കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് സ്വകാര്യ ട്രേഡിംഗ് കമ്പനികളില്‍ പണം നിക്ഷേപിക്കുന്നത്. ഇത്തരം കമ്പനികള്‍ കോടികളുടെ തട്ടിപ്പു നടത്തിയതിന്റെ മുന്‍ അനുഭവങ്ങള്‍ മലയാളികള്‍ക്കുണ്ട്. എന്നിട്ടും, വീണ്ടും വീണ്ടും പറ്റിക്കപ്പെടാന്‍ പണം നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ട്രേഡ് മോസ് എന്ന കമ്പനി നിര്‍ത്തിയപ്പോള്‍ സമാനമായി ക്ലബ്ബ് മോസ് എന്ന കമ്പനി തുടങ്ങിയെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, ഈ കമ്പനികളില്‍ ഇപ്പോവും വിശ്വാസമുള്ളവരും കുറവല്ല. ഈ കമ്പനി വഴി ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍ ആണ് നല്‍കുന്നത്. കമ്പനിയുടെ യോഗങ്ങളില്‍ സിനിമാക്കാര്‍ മുതല്‍ ഉന്നതര്‍ വരെ പങ്കെടുക്കുന്നുണ്ട്. ഇവരുടെ ഒരു മീറ്റിംഗ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്നിരുന്നു. ക്ലബ്‌മോസ് അണ്‍ലോക്കിംഗ് ടുമാറോ പ്രസന്റേഷന്‍ എന്ന പേരിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.
കമ്പനിയിലേക്ക് പുതിയ മെമ്പര്‍മാരെ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. നിരവധി പേരെ ചേര്‍ക്കുന്ന കമ്പനിയുടെ ഉദ്ദേശം തട്ടിപ്പാണെന്ന് കമ്പനിയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു. ഇതു സംബന്ധിച്ച് ഒരു വീഡിയോയും ഇവര്‍ ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ കമന്റില്‍ കമ്പനിയെ അനുകൂലിച്ചം പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എന്തായാലും നിയമപരമായി അല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കില്‍ അധികൃതര്‍ അതിനെതിരേ നടപടി എടുക്കുക. നിയമപരമാണെങ്കില്‍ മെമ്പര്‍മാരുടെ പണത്തിന് ഉറപ്പു കൊടുക്കാന്‍ കമ്പനി അധികാരികള്‍ക്ക് കഴിയണം. സ്വകാര്യ ട്രേഡിംഗിലേക്ക് ഇറങ്ങുന്നവര്‍ ആദ്യം ഇത്തരം കമ്പനികളെ കുറിച്ച് വ്യക്തമായി പഠിക്കുകയാണ് വേണ്ടത്.
അതിനു ശേഷമേ പണം നിക്ഷേപിക്കാന്‍ പാടുള്ളൂ. ട്രേഡിംഗിനെ കുറിച്ചുള്ള സാമാന്യ വിവരം ഇല്ലാത്തവരെയാണ് സ്വകാര്യ ട്രേഡിംഗ് കമ്പനികള്‍ പറ്റിക്കുന്നത്. അതിന് നിന്നുകൊടുക്കാതിരിക്കുക എന്നതാണ് ചെയ്യാനാകുന്ന കാര്യം.
CONTENT HIGH LIGHTS; Accusations that Trade Moss has changed its name to Club Moss and is committing fraud worth crores; Investing money in private trading companies will work: When multi-level marketing frauds are on the rise?
















