തൃശ്ശൂർ പേരമംഗലത്ത് മദ്യലഹരിയിൽ യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആളാണ് മഹേഷ്. ഇന്നലെയും ഇയാൾ മദ്യപിച്ചെത്തുകയും പ്രേമദാസുമായി തർക്കിക്കുകയും ചെയ്തു. തുടർന്ന് തർക്കം മൂത്തപ്പോൾ മഹേഷ് അടുത്തിരുന്ന മൺവെട്ടികൊണ്ട് പ്രേംദാസിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
















