Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

രാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് മുന്‍ ഡി.ജി.പി: ശ്രീലേഖയുടെ അതൃപ്തി ബി.ജെ.പിയെ വറചട്ടിയാക്കുമോ ?; വിജയ ഡാന്‍സ് വെറും വേസ്റ്റ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2025, 01:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാന നഗരസഭ പിടിച്ച ബിജെ.പിയുടെ സന്തോഷത്തിനു മുകളില്‍ ഇപ്പോള്‍ തൂങ്ങിയാടുന്നത് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ മനോവേദനയും മോഹ ഭംഗവുമണ്. ഒരു സ്ത്രീ വിചാരിച്ചാല്‍ ലോകം നന്നാക്കാനും നശിപ്പിക്കാനും കഴിയുമെന്ന് ഹിന്ദു പുരാണങ്ങള്‍ വരെ തെളിയിച്ചിട്ടുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപം മഹാഭാരത യുദ്ധത്തിലാണ് കലാശിച്ചതെന്ന് മറക്കാനാവില്ല. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ആര്‍. ശ്രീലേഖ സ്വപ്‌നം കണ്ടത് മേയര്‍ പദവിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ശ്രീലേഖ എന്നത് ബി.ജെപിയുടെ താര പരിവേഷമുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു.

ഈ താരപരിവേഷം പ്രചാരണത്തിലും, വോട്ടു പിടുത്തത്തിലും പോസ്റ്ററിലും വോട്ടെടുപ്പ് ഘട്ടത്തിലുമെല്ലാം വാര്‍ത്തകളും വിവാദങ്ങളുമായി. തലസ്ഥാന എംപി. ശശി തരൂരെന്ന പോലെ, ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നപോലെ കോര്‍പ്പറേന്‍ മേയര്‍ ശ്രീലേഖ എന്നൊരു കണക്കു കൂട്ടലാണ് ഉണ്ടായിരുന്നത്. ഈ മൂന്നുപേരും അക്കാദമിക്കലി ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നതു കൊണ്ടു തന്നെ തലസ്ഥാന വാസികള്‍ രാഷ്ട്രീയത്തിനുപരി വ്യക്തി പ്രഭാവം നോക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ശ്രീലേഖയെ മേയറായി കണ്ടത്, മാധ്യമങ്ങളാണെന്ന വിമര്‍ശനമാണ് ബി.ജെ.പിയിലെ വി.വി. രാജേഷിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എന്നാല്‍, ശ്രീലേഖയെ മേയറായി കണ്ടത്, പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ്. ഒരു മുന്‍ ഡി.ജി.പിയെ കോര്‍പ്പറേഷനിലേക്ക് മത്സരിപ്പിക്കുമ്പോള്‍, കുറഞ്ഞപക്ഷം മേയര്‍ സ്ഥാനാര്‍ത്ഥി എന്ന നലിയിലെങ്കിലും പരിഗണിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്കും ആ വ്യക്തിക്കും മോശമാണ്. ഇനി, ബി.ജെ.പി തോറ്റിരുന്നെങ്കില്‍ മേയറാകാന്‍ കഴിയാത്തത് പാര്‍ട്ടിക്ക് ജയിക്കാനായില്ല എന്ന കാരണം പറഞ്ഞ് നില്‍ക്കാമായിരുന്നു. പക്ഷെ ഇത് അങ്ങനെയല്ല, തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രമാണ്. ബി.ജെ.പിയുടെ ആദ്യ മേയര്‍ എന്ന പദവിയിലെത്തുന്ന ചരിത്രപരമായ നിമിഷം. ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയ കഴിഞ്ഞ കൗണ്‍സിലിന്റെ സാരഥി ആര്യാ രാജേന്ദ്രന് ബി.ജെ.പി അണികള്‍ നന്ദി പറയുമ്പോള്‍ ഒപ്പം അംഗീകരിക്കുന്ന പേരാണ് ശ്രീലേഖ.

അവരുടെ സ്ഥാനാര്‍ത്ഥിത്വം ബി.ജെപിക്ക് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. ഇതുവരെയും തദ്ദേശ തെരഞ്ഞടുപ്പിലേക്ക് ഐപി.എസുകാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആരും മുതിര്‍ന്നിട്ടില്ല. അഥവാ ഒരു ഐപി.എസുകാരും സ്ഥാനാര്‍ത്ഥിയാകില്ല. ഈ സാഹചര്യത്തിലാണ്, ശ്രീലേഖ സ്ഥാനാര്‍ത്ഥിയാകുന്നത്. അപ്പോള്‍ അവിടെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടാകുമെന്നുറപ്പാണ്. അല്ലാതെ, ഒരു വാര്‍ഡിന്റെ കൗണ്‍സിലറാകാന്‍ മാത്രമായി ശ്രീലേഖ തെരഞ്ഞെടുപ്പില്‍ നില്‍ക്കാമെന്ന് സമ്മതിക്കുമെന്ന് കരുതുക വയ്യ. പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നപ്പോള്‍ കൂരായണ എന്നു പറഞ്ഞതു പോലെയാണ് ശ്രീലേഖയ്ക്കു തോന്നിയിരിക്കുന്നത്.

ഇത്രയും കാലം കോര്‍പ്പറേഷന്‍ ഭരണത്തിലെത്താന് കഴിയാതിരുന്ന ബി.ജെ.പിക്ക് താന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ചരിത്രം തിരുത്താനായി. എന്നാല്‍, വിജയം കണ്ടപ്പോള്‍ പറഞ്ഞ വാക്കുമാറ്റി. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പായി. തമ്മില്‍ സ്ഥാനത്തിനുള്ള വടംവലിയായി. ഒടുവില്‍ രാജീവ് ചന്ദ്രശേഖര്‍ സ്റ്റാമ്പായി. ശ്രീലേഖ വീട്ടിലുമായി. ഇനി എന്തും ചെയ്താണ് ശ്രീലേഖയെ അനുനയിപ്പിക്കാന് കഴിയുന്നതെന്ന ചിന്തയിലാണ് നേതൃത്വം. വിഴിഞ്ഞം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫിനോ എല്‍.ഡി.എഫിനോ ഒരു സീറ്റു കൂടി ലഭിക്കും. ഇരുകൂട്ടരും ഒന്നിക്കുകയാണെങ്കില്‍ വീണ്ടും ഭരണം അനിശ്ചിതത്വത്തിലേക്ക് പോകുമെന്നുറപ്പാണ്. കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണന്റെ ഒറ്റ ബലത്തിലാണ് ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നത്.

എന്നാല്‍, ഇത് നിരുപാധിക പിന്തുണയല്ല. രാഷ്ട്രീയ സാഹചര്യം മാറുകയാണെങ്കില്‍, പിന്തുണയും പിന്‍വലിച്ചേക്കാം. അങ്ങനെയെങ്കില്‍ കോര്‍പ്പറേഷനില്‍ വീണ്ടും മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പാണ്. പക്ഷെ, അപ്പോഴും ശ്രീലേഖയുടെ സീറ്റ് കൗണ്‍സിലറില്‍ തന്നെ. ഇനിയൊരു സ്ഥാനത്തിലേക്ക് പരിഗണിക്കാനും കഴിയില്ല. കാരണം, നൂല്‍പ്പാലത്തിലൂടെയാണ് ഭരണം മുന്നോട്ടു പോകുന്നത്. ശ്രീലേഖയെ രാജിവെപ്പിച്ച് മറ്റൊരു സ്ഥാനം നല്‍കിയാല്‍, അത് ആത്മഹത്യാപരമാകും. ശാസ്തമംഗലത്തില്‍ വീണ്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ല എന്നതു കൊണ്ടാണിത്. അപ്പോള്‍ ശ്രീലേഖ അടുത്ത അഞ്ചുവര്‍ഷവും കൗണ്‍സിലര്‍ ആയി തന്നെ ഇരിക്കുമെന്നുറപ്പ്.

CONTENT HIGH LIGHTS; Will R. Sreelekha’s dissatisfaction turn BJP into a frying pan?: Former DGP recognizes the pitfalls of politics; Was the dance he performed after the elections just a waste?

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: arya rajendranFORMER DGP R SREELEKHAANWESHANAM NEWSBJP state vice presidentSASTHAMANGALAM WARD COUNCILORMAYOR NOMINMEEആര്‍. ശ്രീലേഖയുടെ അതൃപ്തി ബി.ജെ.പിയെ വറചട്ടിയാക്കുമോ ?രാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് മുന്‍ ഡി.ജി.പിവിജയ ഡാന്‍സ് വെറും വേസ്റ്റ് ?

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies