വളരെ മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ് ഓറഞ്ച്. ജൂസായും വെറുതെ തൊലി കളഞ്ഞുമെല്ലാം ഇത് കഴിക്കാം. പല നാടുകളിലും ഓറഞ്ച് കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നു. നേപ്പാളില്‍ ഓറഞ്ച് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് ‘സദേഖോ സുനാതല്‍’. ഓറഞ്ചും യോഗര്‍ട്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ചാട്ട് വിഭവമാണ് ഇത്. രുചികരമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആദ്യം തന്നെ ഓറഞ്ച് ഓരോന്നായി തൊലി കളയുക. ഇത് അല്ലികളാക്കി അടര്‍ത്തിയെടുക്കുക. പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ നന്നായി ചതച്ചെടുക്കുക. ഇത് ഓറഞ്ചുകള്‍ക്ക് മുകളില്‍ തൂവുക. അല്‍പ്പം പഞ്ചസാര, എള്ള് പൊടി, തൈര് എന്നിവയും കൂടി ചേര്‍ക്കുക. ഇനി തട്ക തയ്യാറാക്കാം. അതിനായി, പാന്‍ അടുപ്പത്തുവെച്ച് കടുകെണ്ണ ഒഴിക്കുക, ഇതിലേക്ക് അല്‍പ്പം ഉലുവ ഇടുക. ഉലുവ പൊട്ടി വരുമ്പോള്‍ ഇതിനു മുകളിലേക്ക് ഒഴിക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഈ വിഭവം തയാറായിക്കഴിഞ്ഞു.
















