ബിരിയാണി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബീഫ്, ചിക്കൻ,മട്ടൺ,വെജിറ്റബിൾ എന്തുമാകച്ചെ കുട്ടികൾക്കടക്കം ഏറ്റവും പ്രിയമാണ് ബിരിയാണി. ഇനി ഡയറ്റ് നോക്കുന്നവർക്ക് ബിരിയാണി കഴിക്കാൻ മടിയാണോ? അത് ഒഴിവാക്കേണ്ട, റൈസ് ഇല്ലാതെ ചിക്കൻ ബിരിയാണി തയാറാക്കാം. എങ്ങനെയെന്നല്ലേ, അറിയാം.
ചേരുവകൾ
ഓട്സ് (റോൾഡ് ഓട്സ് അല്ലെങ്കിൽ സ്റ്റീൽ കട്ട് ഓട്സ്)
സവാള, തക്കാളി, പച്ചമുളക്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി
പച്ചക്കറികൾ (ബീൻസ്, കാരറ്റ്, പനീർ) അല്ലെങ്കിൽ സോയ ചങ്ക്സ് / ചിക്കൻ
മല്ലിയില, ഉപ്പ്, എണ്ണ/നെയ്യ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. തക്കാളിയും മസാലപ്പൊടികളും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്ത് വേവിക്കാം. വെള്ളം ചേർക്കേണ്ടതില്ല. അടച്ച് വച്ച് വേവിക്കാം. അതിലേക്ക് വറുത്തെടുത്ത ഓട്സും ആവശ്യത്തിന് പച്ചക്കറികളും ചേർത്ത് കുറച്ച് നേരം വേവിക്കുക. ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർക്കാം, ശേഷം ഉപ്പും ചേർത്ത് ഓട്സ് വേവുന്നതുവരെ പാകം ചെയ്യുക. റൈസ് ഇല്ലാതെ ചിക്കൻ ബിരിയാണി റെഡി. മല്ലിയില വിതറി അലങ്കരിച്ച് ചൂടോടെ വിളമ്പാം.
















