വിശപ്പു മൂക്കുമ്പോൾ പെട്ടന്നു തയാറാക്കാവുന്ന ഒരു ചമ്മന്തി, അല്‍പം വ്യത്യസ്തമായി. ഉപ്പിലിട്ട മാങ്ങ– ഉണക്കച്ചെമ്മീന്‍ ചമ്മന്തി
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരവിയത് – 1 മുറി
ഉണക്കച്ചെമ്മീൻ –50 ഗ്രാം
ഉപ്പിലിട്ട മാങ്ങ– 1 ചെറുത്
ഉണക്കമുളക് – 3 എണ്ണം
കറിവേപ്പില– 1 തണ്ട്
ചെറിയുള്ളി– 4 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉണക്കമുളക് കനലിൽ ചുട്ടെടുക്കുക.
ഉണക്കച്ചെമ്മീൻ വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ നന്നായി ചൂടാക്കിയെടുക്കുക.
മിക്സിയുടെ ജാറിൽ ചെമ്മീൻ പൊടിച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചിരവിയതും ചെറിയ ഉള്ളിയും കറിവേപ്പിലയും ഉപ്പിലിട്ട മാങ്ങാ കഷ്ണങ്ങളും ചുട്ട വറ്റൽ മുളകും ചേർത്തു ചതച്ചെടുക്കാം. ആവശ്യത്തിന്ു ഉപ്പ് ചേർത്ത് ഉപയോഗിക്കാം.
















