നടിയും സോഷ്യൽ മീഡിയ താരവുമാണ് അഹാന കൃഷ്ണ. താരത്തിന്റെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. ശ്രീലങ്കൻ യാത്രയിലാണ് നടി. ഇപ്പോഴിതാ അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സ്വിം സ്യൂട്ടിലുള്ള അഹാനയെ ചിത്രങ്ങളിൽ കാണാം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിൽ അഭിനന്ദനങ്ങളുമായി എത്തിയത്.

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് അഹാന. തന്റെ യാത്രയും ഡെ ഇൻ ലൈഫ് വിശേഷങ്ങളുമെല്ലാം യൂട്യൂബിലൂടെയും മറ്റും നടി പങ്കുവയ്ക്കാറുണ്ട്.

‘നാൻസി റാണി’യാണ് അഹാനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ‘ലോക’യിൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
















